നാളെ മുതൽ 5 ദിവസത്തേക്ക് SBI ബാങ്കുകൾക്ക് അവധി

നാളെ മുതൽ 5 ദിവസത്തേക്ക് SBI ബാങ്കുകൾക്ക് അവധി
നാളെ മുതൽ 5 ദിവസത്തേക്ക് SBI ബാങ്കുകൾക്ക് അവധി
Share  
എഴുത്ത്

News desk

2026 May 22, 04:40 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖകൾ നാളെ (മേയ് 23) മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് അടഞ്ഞുകിടക്കും. വാരാന്ത്യ അവധികളും ഉത്സവ ദിനങ്ങളും ജീവനക്കാരുടെ പണിമുടക്കും ഒത്തു വന്നതോടെയാണ് ബാങ്ക് പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ തുടർച്ചയായ അവധി വരുന്നത്. അതിനാൽ ബാങ്കുകളിൽ നേരിട്ടെത്തി അടിയന്തര ഇടപാടുകൾ നടത്താനുള്ളവർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.


​മേയ് 23 മുതൽ 27 വരെയുള്ള തീയതികളിലാണ് രാജ്യത്തെ എസ്ബിഐ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുക. മേയ് 23 നാലാം ശനിയാഴ്ചയായതിനാലും മേയ് 24 ഞായറാഴ്ചയായതിനാലും ബാങ്കുകൾക്ക് പൊതു അവധിയാണ്. ഇതിന് തൊട്ടുപിന്നാലെ മേയ് 25, 26 (തിങ്കൾ, ചൊവ്വാ) തീയതികളിൽ എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മേയ് 27 ബുധനാഴ്ച ബക്രീദ് പ്രമാണിച്ചും ബാങ്കുകൾക്ക് അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിൽ മേയ് 28നാണ് ബക്രീദ് അവധി നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കിൽ ചിലയിടങ്ങളിൽ തുടർച്ചയായ ആറ് ദിവസം വരെ ബാങ്ക് പ്രവർത്തനം മുടങ്ങും. അതേസമയം ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓൺലൈൻ ബാങ്കിങ്, യുപിഐ (UPI) ഡിജിറ്റൽ ഇടപാടുകൾ, എടിഎം സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമായിരിക്കും.


​അതേസമയം, ബാങ്കിന്റെ 2026 ജനുവരി - മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നപ്പോൾ എസ്ബിഐ റെക്കോർഡ് ലാഭമാണ് കൊയ്തത്. മാർച്ച് പാദത്തിൽ മാത്രം ബാങ്ക് 19,684 കോടി രൂപ ലാഭവും 44,380 കോടി രൂപ വരുമാനവും നേടി. മുൻവർഷത്തെ അപേക്ഷിച്ച് ലാഭത്തിലും പലിശ വരുമാനത്തിലും വാർഷിക വർധനയുണ്ടായെങ്കിലും, തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രവർത്തനമികവിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർക്ക് ഓഹരിയൊന്നിന് 17.35 രൂപ വീതം ലാഭവിഹിതം (ഡിവിഡന്റ്) നൽകാൻ ബാങ്ക് തീരുമാനിച്ചു. അർഹരായ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് ജൂൺ 4-ഓടെ ഈ തുക വിതരണം ചെയ്യും. ഇതോടെ 2025-26 സാമ്പത്തിക വർഷത്തിൽ ബാങ്ക് നേടിയ ആകെ മൊത്തം ലാഭം 80,032 കോടി രൂപയായി ഉയർന്നു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N