രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ, കേരളത്തിൽ പെട്രോളിന് 86 പൈസ വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ, കേരളത്തിൽ പെട്രോളിന് 86 പൈസ വർധിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ, കേരളത്തിൽ പെട്രോളിന് 86 പൈസ വർധിച്ചു
Share  
എഴുത്ത്

News desk

2026 May 19, 09:33 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര തലത്തിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും ഉയര്‍ത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് രാജ്യത്ത് വില വർധനവ് ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് 15-നും രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു.

വില പുതുക്കിയതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി ഉയർന്നു. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 രൂപയായും ഡീസൽ വില 98.94 രൂപയായും വർധിച്ചിട്ടുണ്ട്. തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 98.63 രൂപയും ഡീസലിന് 91.5 രൂപയുമാണ് പുതിയ നിരക്ക്.


​ഇന്ധനവിലയ്ക്ക് പുറമെ കഴിഞ്ഞ ദിവസങ്ങളിൽ സിഎന്‍ജി വിലയും വർധിപ്പിച്ചിരുന്നു. നാല് ദിവസത്തിനിടെ മൂന്ന് തവണയാണ് സിഎൻജിക്ക് വില കൂട്ടിയത്. ഒടുവിൽ കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചതോടെ കൊച്ചിയില്‍ സിഎൻജി വില 96.50 രൂപയിലെത്തി നിൽക്കുകയാണ്. തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങൾക്കും യാത്രാ-ചരക്കു കടത്തു മേഖലകൾക്കും വലിയ തിരിച്ചടിയാവുകയാണ്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N