ഡൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ എല്ലാ പൊതു വാഹനങ്ങളിലും ടാക്സികളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനം നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ വാഹനങ്ങൾക്ക് പുറമെ നിലവിൽ സർവീസ് നടത്തുന്ന വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനത്തിനൊപ്പം പാനിക് ബട്ടണും നിശ്ചിത സമയത്തിനകം സ്ഥാപിക്കണം. നിലവിൽ രാജ്യത്തെ ഒരു ശതമാനം വാഹനങ്ങളിൽ പോലും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. പുതിയ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ 'വാഹൻ' ആപ്ലിക്കേഷനിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















