ന്യൂ ഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അവർ മാന്യമായ പരിഗണന അർഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി. ഗാർഹിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സമീപിച്ച ഭർത്താവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് ബിഹാർ സ്വദേശിയായ പ്രതിയുടെ ജാമ്യഹർജി തള്ളിയത്. മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രതിയെന്നും മർദനത്തിൽ ഭാര്യക്ക് സാരമായ പരിക്കേറ്റിരുന്നതായും കോടതി നിരീക്ഷിച്ചു.
നേരത്തെ പട്‌ന ഹൈക്കോടതിയും പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. മർദനത്തെത്തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ഗാർഹിക പീഡനം തടയുന്നതിനുള്ള വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ യാതൊരുവിധ ഇളവും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി. ഭാര്യയോടുള്ള ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മാന്യമായ ജീവിതം നയിക്കാൻ അവർക്ക് അവകാശമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















