ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. (Tamilaga Vettri Kazhagam) സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കൂടുതൽ സങ്കീർണ്ണമാകുന്നു. ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഗവർണർ ആർ.വി. അർലേക്കർ തടയിട്ടു. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കുന്ന കത്തുകൾ ഹാജരാക്കാൻ വിജയ്‍ക്ക് സാധിക്കാത്തതാണ് തിരിച്ചടിയായത്.
നിലവിൽ വിജയ്‍യുടെ പക്കൽ 116 എം.എൽ.എമാരുടെ പിന്തുണ കത്തുകൾ മാത്രമാണുള്ളതെന്ന് രാജ്ഭവൻ അറിയിച്ചു. പിന്തുണ പ്രഖ്യാപിച്ച വി.സി.കെ. (Viduthalai Chiruthaigal Katchi) ഇതുവരെ ഔദ്യോഗികമായി പിന്തുണ കത്ത് കൈമാറിയിട്ടില്ല. മുസ്ലിം ലീഗ് തങ്ങളെ ആരും പിന്തുണച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ., സി.പി.ഐ.എം., കോൺഗ്രസ് കക്ഷികൾ ടി.വി.കെ.യ്ക്ക് പുറത്തുനിന്നുള്ള പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ കൂടുമാറ്റങ്ങളും ആരോപണങ്ങളും അരങ്ങേറുകയാണ്. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ടു. ടി.വി.കെ. ഗവർണർക്ക് സമർപ്പിച്ച പിന്തുണ കത്തിൽ തന്റെ പാർട്ടി എം.എൽ.എ. കാമരാജിന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ദിനകരൻ ആരോപിച്ചു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയ ദിനകരൻ, തന്റെ എം.എൽ.എയെ വിജയ് 'കുതിരക്കച്ചവടത്തിലൂടെ' വശത്താക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. എന്നാൽ, കാമരാജ് പിന്തുണ കത്തിൽ ഒപ്പിടുന്ന ദൃശ്യങ്ങൾ ടി.ടി.വി. പുറത്തുവിട്ടതോടെ രാഷ്ട്രീയ പോര് മുറുകുകയാണ്. മെയ് 10-നകം സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















