ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ടി.വി.കെ. നേതാവ് വിജയ്‌യെയും പുതിയ സർക്കാരിനെയും കുറിച്ചുള്ള നിർണ്ണായക പ്രതികരണവുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്നും ആദ്യത്തെ ആറുമാസം ഒരു തരത്തിലുള്ള ശല്യവുമില്ലാതെ സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഉടനെങ്ങും ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഡി.എം.കെ. പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും കുടുംബനാഥമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയും വിജയ് സർക്കാർ മുടക്കരുത്. എന്നാൽ, പ്രതിമാസം വനിതകൾക്ക് 2500 രൂപ നൽകുമെന്ന വിജയ്‌യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രായോഗികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. തന്റെ സർക്കാർ പ്രകടനപത്രികയിലെ 90 ശതമാനം വാഗ്ദാനങ്ങളും പാലിച്ചിരുന്നതായും സ്റ്റാലിൻ അവകാശപ്പെട്ടു.
അതേസമയം, കേവല ഭൂരിപക്ഷമില്ലെങ്കിലും ജനവിധി മാനിച്ചുകൊണ്ട് വിജയ് സർക്കാർ രൂപീകരിക്കണമെന്ന് വിടുതലൈ ചിരുതൈഗൽ കട്ജി (വി.സി.കെ.) നേതാവ് തോൽ തിരുമവളവൻ ആവശ്യപ്പെട്ടു. തമിഴ്‌നാട് ജനത സർക്കാർ രൂപീകരിക്കാൻ വിജയ്‌ക്ക് ഒരവസരം നൽകിയിരിക്കുകയാണെന്നും അത് അദ്ദേഹം ഉപയോഗപ്പെടുത്തണമെന്നും തിരുമവളവൻ പറഞ്ഞു. വിജയ്‌യുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ സന്തോഷമേയുള്ളൂ എന്നും എന്നാൽ നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പ്രകടനപത്രികയിൽ ഉൾപ്പെടുത്താവൂ എന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















