തമിഴ്‌നാട് സർക്കാർ രൂപീകരണം: ഡി.എം.കെ. സഖ്യത്തിൽ ഉറച്ചുനിൽക്കാൻ മുസ്ലിം ലീഗ്; വിജയ്‌യെ പിന്തുണയ്ക്കില്ല

തമിഴ്‌നാട് സർക്കാർ രൂപീകരണം: ഡി.എം.കെ. സഖ്യത്തിൽ ഉറച്ചുനിൽക്കാൻ മുസ്ലിം ലീഗ്; വിജയ്‌യെ പിന്തുണയ്ക്കില്ല
തമിഴ്‌നാട് സർക്കാർ രൂപീകരണം: ഡി.എം.കെ. സഖ്യത്തിൽ ഉറച്ചുനിൽക്കാൻ മുസ്ലിം ലീഗ്; വിജയ്‌യെ പിന്തുണയ്ക്കില്ല
Share  
എഴുത്ത്

News desk

2026 May 06, 10:12 AM
SAMUDRA
NISH
mannan
mn
BOB

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടി.വി.കെ.) സർക്കാർ രൂപീകരണത്തിൽ പിന്തുണയ്ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചു. ഡി.എം.കെ. നേതൃത്വം നൽകുന്ന മുന്നണിക്കൊപ്പം തന്നെ തുടരാനാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ തമിഴ്‌നാട് നിയമസഭയിൽ രണ്ട് എം.എൽ.എ.മാരാണ് മുസ്ലിം ലീഗിനുള്ളത്.


​അതേസമയം, എ.ഐ.എ.ഡി.എം.കെ.യിലെ ഒരു വിഭാഗം വിജയ്‌യെ പിന്തുണയ്ക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 ഓളം എം.എൽ.എ.മാർ പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണ നിലവിൽ തങ്ങളുടെ മുൻഗണനാ പട്ടികയിൽ ഇല്ലെന്നും അതിനെ 'പ്ലാൻ സി' ആയി മാത്രമേ കാണുന്നുള്ളൂ എന്നുമാണ് ടി.വി.കെ. നേതാക്കളുടെ പ്രതികരണം.


​ടി.വി.കെ. സർക്കാരിന് പിന്തുണ നൽകുന്ന കാര്യത്തിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചേക്കും. രണ്ട് മന്ത്രിസ്ഥാനങ്ങളും പ്രധാന ബോർഡ്-കോർപ്പറേഷൻ പദവികളും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് തമിഴ്‌നാട് രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരുമെന്ന് തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗിരീഷ് ചോടങ്കർ വ്യക്തമാക്കി.


​234 അംഗ നിയമസഭയിൽ 118 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 107 സീറ്റുകളുള്ള ടി.വി.കെ.ക്ക് കോൺഗ്രസിന്റെയും രണ്ട് സീറ്റുകൾ വീതമുള്ള സി.പി.ഐ.എം., സി.പി.ഐ. പാർട്ടികളുടെയും പിന്തുണ ലഭിച്ചാൽ ഭൂരിപക്ഷം തികയ്ക്കാനാകും. രണ്ട് സീറ്റുള്ള വി.സി.കെ. കൂടി പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യതയും ടി.വി.കെ. കണക്കുകൂട്ടുന്നുണ്ട്. വിജയ് രണ്ട് സീറ്റുകളിൽ വിജയിച്ചതിനാൽ അതിലൊന്ന് രാജിവെക്കേണ്ടി വരും. ഇതോടെ ടി.വി.കെ.യുടെ അംഗബലം 107 ആയി മാറും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b