ഇന്ധനവില വർധന അനിവാര്യമെന്ന് കേന്ദ്രം; പണപ്പെരുപ്പം ഉയർന്നേക്കുമെന്ന് സൂചന

ഇന്ധനവില വർധന അനിവാര്യമെന്ന് കേന്ദ്രം; പണപ്പെരുപ്പം ഉയർന്നേക്കുമെന്ന് സൂചന
ഇന്ധനവില വർധന അനിവാര്യമെന്ന് കേന്ദ്രം; പണപ്പെരുപ്പം ഉയർന്നേക്കുമെന്ന് സൂചന
Share  
എഴുത്ത്

News desk

2026 May 02, 08:41 AM
SAMUDRA
NISH
mannan

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന ഒഴിവാക്കാനാവില്ലെന്ന സൂചനയുമായി കേന്ദ്ര ധനമന്ത്രാലയം. ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പല രാജ്യങ്ങളും ഇന്ധനവില വർധനവിന്റെ ഭാരം ജനങ്ങളിലേക്ക് കൈമാറാൻ നിർബന്ധിതരായിട്ടുണ്ടെന്നും ഇന്ത്യയിലും സമാനമായ രീതിയിൽ വില വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് റിപ്പോർട്ട് നൽകുന്ന സൂചന. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 114 ഡോളറിലേക്ക് ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.


​അതേസമയം, തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഇന്ധനവില കുത്തനെ കൂട്ടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) വ്യക്തമാക്കി. പെട്രോളിന് 10 രൂപയും ഡീസലിന് 12.50 രൂപയും വർധിപ്പിക്കാൻ ഉത്തരവിട്ടുവെന്ന പ്രചാരണം തെറ്റാണെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സർക്കാർ അറിയിച്ചു. എങ്കിലും, നിലവിൽ പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസലിന് 14 രൂപയും നഷ്ടത്തിലാണ് വിൽക്കുന്നതെന്നാണ് എണ്ണ കമ്പനികളുടെ കണക്ക്. പശ്ചിമേഷ്യൻ പ്രതിസന്ധി കൂടി കണക്കിലെടുക്കുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് കമ്പനികൾ നേരിടുന്നത്.


​ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്കയും ധനമന്ത്രാലയം പങ്കുവെക്കുന്നുണ്ട്. ഫെബ്രുവരിയിൽ 3.21 ശതമാനമായിരുന്ന റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിൽ 3.44 ശതമാനമായി ഉയർന്നു കഴിഞ്ഞു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലും വർധന രേഖപ്പെടുത്തുന്നുണ്ട്. ആഗോള വിപണിയിലെ അസ്ഥിരത വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിലും പണപ്പെരുപ്പം വർധിക്കാൻ കാരണമാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. നേരത്തെ എക്സൈസ് തീരുവ കുറച്ച് ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നുവെങ്കിലും നിലവിലെ ആഗോള സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m