വിരുദുനഗർ പടക്കശാല സ്ഫോടനം: മരണം 25 ആയി; പരിക്കേറ്റവരിൽ മലയാളിയും

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണം 25 ആയി; പരിക്കേറ്റവരിൽ മലയാളിയും
വിരുദുനഗർ പടക്കശാല സ്ഫോടനം: മരണം 25 ആയി; പരിക്കേറ്റവരിൽ മലയാളിയും
Share  
2026 Apr 20, 09:45 AM
SAMUDRA
NISH
yoga

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മരിച്ചവരിൽ 16 സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു; നാലുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റവരിൽ പാലക്കാട് സ്വദേശിയായ കബീർ എന്ന മലയാളിയും ഉൾപ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം ചികിത്സയിലാണ്.


​കാട്ടനാർപെട്ടി ഗ്രാമത്തിലെ 'വനജ ഫയർ വർക്സ്' എന്ന സ്ഥാപനത്തിലാണ് ദുരന്തമുണ്ടായത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ വൻതോതിൽ ഓർഡർ ലഭിച്ചതിനെ തുടർന്ന്, നിരോധനമുള്ള ഞായറാഴ്ചയും നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. വെടിമരുന്ന് നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൂന്ന് കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും പത്ത് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.


​രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായത് വലിയ ആശങ്ക പരത്തി. ഇതിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. കളക്ടറും എസ്.പിയും ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയ നിലയിലാണ്.


​സംഭവത്തിൽ ചട്ടലംഘനം നടന്നതായി കലക്ടർ സ്ഥിരീകരിച്ചു. പടക്കശാല ഉടമകളായ ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ നിലവിൽ ഒളിവിലാണ്. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാരുടെ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ആറുപേർ ഐ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA