അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും: പുതിയ നീക്കവുമായി ബിഎസ്എഫ്

അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും: പുതിയ നീക്കവുമായി ബിഎസ്എഫ്
അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും: പുതിയ നീക്കവുമായി ബിഎസ്എഫ്
Share  
2026 Apr 06, 07:59 AM
SAMUDRA
NISH
KWICOS

ബംഗ്ലാദേശ് അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിനായി വേറിട്ടൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യ. അതിർത്തിയിലെ നദികളും ചതുപ്പുനിലങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും വിന്യസിക്കുന്നത് സംബന്ധിച്ച് ബിഎസ്എഫ് ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ 4096 കിലോമീറ്ററിൽ ഏകദേശം 175 കിലോമീറ്ററോളം വരുന്ന ഭാഗം വേലികൾ നിർമ്മിക്കാൻ സാധിക്കാത്ത വിധം പ്രകൃതിദത്തമായ തടസ്സങ്ങളാൽ നിറഞ്ഞതാണ്. ഇത്തരം മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള നിരീക്ഷണം ദുഷ്കരമായ സാഹചര്യത്തിലാണ് ഇത്തരമൊരു സ്വാഭാവിക പ്രതിരോധ സംവിധാനത്തെക്കുറിച്ച് സൈന്യം ആലോചിക്കുന്നത്.


​പദ്ധതിയുടെ ഭാഗമായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, ഇത് സംബന്ധിച്ച ചർച്ചകൾ പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഈ നീക്കം പ്രായോഗികമാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നിലവിൽ ഡ്രോണുകളും സെൻസറുകളും ആധുനിക ക്യാമറകളും ഉപയോഗിച്ചുള്ള കർശന നിരീക്ഷണമാണ് അതിർത്തിയിൽ തുടരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയതടക്കം കള്ളക്കടത്ത് സംഘങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ബിഎസ്എഫ് ഇത്തരം നൂതന മാർഗങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. കള്ളക്കടത്തുകാർ പലപ്പോഴും സൈനികരെ ആക്രമിക്കാൻ മുതിരുന്നതും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കാൻ സൈന്യത്തെ പ്രേരിപ്പിക്കുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA