ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട് നടപടികളിൽ റെയിൽവേ മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് പ്രധാന പരിഷ്കാരങ്ങളാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചത്. പുതിയ പരിഷ്കാരങ്ങൾ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി റീഫണ്ട് തുക ലഭിക്കും. എന്നാൽ 24 മണിക്കൂർ മുൻപാണ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും, 8 മണിക്കൂർ മുൻപാണെങ്കിൽ 50 ശതമാനവും തുക ഈടാക്കുന്നതാണ്. യാത്രയ്ക്ക് 8 മണിക്കൂറിൽ താഴെ മാത്രം സമയമുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ തുകയൊന്നും തിരികെ ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് ഒഴിവാക്കി മറ്റ് യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം.
യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന മറ്റൊരു മാറ്റം ബോർഡിംഗ് പോയിന്റ് മാറ്റുന്നതിലാണ്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ ഇനി യാത്രക്കാർക്ക് സാധിക്കും. നഗരമേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും. അതുപോലെ തന്നെ യാത്ര തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വരെ ട്രാവൽ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ഇതിന് സാധിക്കുമായിരുന്നുള്ളൂ.
ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കാൻ 'ആന്റി ബോട്ട്' സംവിധാനം റെയിൽവേ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംശയകരമായ രീതിയിലുള്ള മൂന്ന് കോടിയോളം ഐഡികൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. റീഫണ്ട് തുക വേഗത്തിൽ ലഭ്യമാക്കുന്നതിനായി ബാങ്കിംഗ് നടപടികളും റെയിൽവേ ലളിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














