ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ജീവപര്യന്തം; കർശന നടപടിയുമായി റെയിൽവേ

ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ജീവപര്യന്തം; കർശന നടപടിയുമായി റെയിൽവേ
ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ജീവപര്യന്തം; കർശന നടപടിയുമായി റെയിൽവേ
Share  
2026 Mar 24, 05:51 PM
SAMUDRA
NISH

ചെന്നൈ: ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വർധിക്കുന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ട്രെയിനിന് നേരെ കല്ലെറിയുന്നവർക്കെതിരെ 1989-ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം കേസെടുക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.


​ഓടുന്ന ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ജനൽ ചില്ലകൾ തകരുന്നത് മൂലവും കല്ല് നേരിട്ട് കൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ചെന്നൈ ഡിവിഷനിലെ പ്രശ്നബാധിത മേഖലകളിൽ റെയിൽവേ സുരക്ഷാ സേനയും (RPF) റെയിൽവേ പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.


​നിരീക്ഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA