'വിവാഹം വീട്ടുജോലിക്കാരെ കണ്ടെത്താനല്ല'; അടുക്കളജോലി പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

'വിവാഹം വീട്ടുജോലിക്കാരെ കണ്ടെത്താനല്ല'; അടുക്കളജോലി പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി
'വിവാഹം വീട്ടുജോലിക്കാരെ കണ്ടെത്താനല്ല'; അടുക്കളജോലി പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി
Share  
2026 Mar 21, 09:14 AM
SAMUDRA
NISH

ന്യൂഡൽഹി: വിവാഹം കഴിക്കുന്നത് വീട്ടുജോലിക്കാരെയല്ല, മറിച്ച് ജീവിതപങ്കാളിയെയാണെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യാത്തതിന്റെ പേരിൽ ഒരു സ്ത്രീ ക്രൂരയാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. അടുക്കളജോലിയും അലക്കും അടക്കമുള്ള കാര്യങ്ങളിൽ പുരുഷന്മാരും പങ്കാളികളാകണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു.


​ഒരു വിവാഹമോചന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭാര്യയുടെ സ്വഭാവം മാറിയെന്നും ഭക്ഷണം പാചകം ചെയ്യാൻ വിസമ്മതിക്കുന്നുവെന്നും ആരോപിച്ച് സർക്കാർ സ്‌കൂൾ അധ്യാപകനായ യുവാവാണ് കോടതിയെ സമീപിച്ചത്. എന്നാൽ, പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ തന്നോട് ഭർത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി കോടതിയിൽ വാദിച്ചു.


​2017-ൽ വിവാഹിതരായ ഇവർക്ക് എട്ടു വയസ്സുള്ള മകനുണ്ട്. യുവതിയുടെ വാദങ്ങൾ കൂടി പരിഗണിച്ച കോടതി, വീട്ടുജോലി ചെയ്യാത്തത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് അടിവരയിട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA