വാഹനാപകട നഷ്ടപരിഹാരം: ഇൻഷുറൻസ് തുകകൾ കുറയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി

വാഹനാപകട നഷ്ടപരിഹാരം: ഇൻഷുറൻസ് തുകകൾ കുറയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി
വാഹനാപകട നഷ്ടപരിഹാരം: ഇൻഷുറൻസ് തുകകൾ കുറയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി
Share  
2026 Mar 18, 10:28 AM
Thankachan
anardhanan latest

വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന മറ്റ് ഇൻഷുറൻസ് തുകകളോ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ മോട്ടോർ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുകയിൽനിന്ന് കുറയ്ക്കാൻ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കുറയ്ക്കാതെ തന്നെ പൂർണ്ണമായ നഷ്ടപരിഹാരം നൽകണമെന്ന കേരള, കർണാടക ഹൈക്കോടതികളുടെ മുൻ വിധികൾ സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധികൾക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.


​തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള സ്വതന്ത്രമായ കരാർ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ഇത്തരം തുകകൾ മോട്ടോർ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ പരിധിയിൽ വരില്ല. ഇൻഷുറൻസ് തുകകൾക്ക് പുറമെ പെൻഷൻ ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി, മരിച്ചയാളുടെ ആശ്രിതർക്ക് ലഭിക്കുന്ന ജോലി എന്നിവയുടെ പേരിൽ നഷ്ടപരിഹാരത്തുകയിൽ നിന്ന് യാതൊരുവിധ കിഴിവുകളും അനുവദിക്കാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles