കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് ഡൽഹിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. പശ്ചിമ ബംഗാൾ എസ്.ഐ.ആറിൽ അപ്പീൽ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഈ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത്.
കേരളത്തിനൊപ്പം തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. വിഷുവും കഠിനമായ വേനൽച്ചൂടും പരിഗണിച്ച് കേരളത്തിൽ ഏപ്രിൽ 15-നും 30-നും ഇടയിലുള്ള ഒരു തീയതിയിൽ വോട്ടെടുപ്പ് നടന്നേക്കും.
കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ ഇത്തവണ അത് അഞ്ച് ഘട്ടങ്ങളായി ചുരുക്കിയേക്കാം. അസമിലാകട്ടെ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് നിലവിലെ ആലോചന. ഇന്നത്തെ പ്രഖ്യാപനത്തോടെ ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














