എൽപിജി പ്രതിസന്ധി റെയിൽവേയെയും ബാധിക്കുന്നു; ട്രെയിനുകളിൽ ഭക്ഷണവിതരണം നിർത്തിയേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി

എൽപിജി പ്രതിസന്ധി റെയിൽവേയെയും ബാധിക്കുന്നു; ട്രെയിനുകളിൽ ഭക്ഷണവിതരണം നിർത്തിയേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി
എൽപിജി പ്രതിസന്ധി റെയിൽവേയെയും ബാധിക്കുന്നു; ട്രെയിനുകളിൽ ഭക്ഷണവിതരണം നിർത്തിയേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി
Share  
2026 Mar 11, 07:22 PM
SAMUDRA
NISH
KWICOS

രാജ്യത്തെ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവെക്കാൻ റെയിൽവേ ആലോചിക്കുന്നു. ഐആർസിടിസിയുടെ (IRCTC) കീഴിലുള്ള വലിയ അടുക്കളകളിൽ നിന്നാണ് ട്രെയിനുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്. എൽപിജി ക്ഷാമം രൂക്ഷമായതോടെ ഈ അടുക്കളകളുടെ പ്രവർത്തനം പ്രതിസന്ധിയിലായതാണ് റെയിൽവേയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്. ഭക്ഷണത്തിന് മുൻകൂട്ടി പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരിച്ചുനൽകുന്ന (Refund) കാര്യവും റെയിൽവേയുടെ പരിഗണനയിലുണ്ട്.


​നിലവിലെ സാഹചര്യം മോശമാണെന്നും അറ്റകൈ എന്ന നിലയിൽ മാത്രമേ ഭക്ഷണവിതരണം നിർത്തുകയുള്ളൂ എന്നുമാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. ദീർഘദൂര ട്രെയിനുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. പാൻട്രി കാറുകളിൽ ഭക്ഷണം ചൂടാക്കാനുള്ള സംവിധാനം മാത്രമാണുള്ളത് എന്നതിനാൽ, പുറത്തെ അടുക്കളകളിൽ പാചകം തടസ്സപ്പെടുന്നത് വിതരണത്തെ പൂർണ്ണമായും ബാധിക്കും. തീരുമാനം നടപ്പിലായാൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ഭക്ഷണം കരുതേണ്ടി വരും.


​പാചകവാതക ലഭ്യത കുറഞ്ഞതോടെ വ്യവസായങ്ങൾക്കും വാണിജ്യ ഉപഭോക്താക്കൾക്കും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൂഴ്ത്തിവെപ്പ് തടയാൻ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി 25 ദിവസമായി ഉയർത്തിയിട്ടുമുണ്ട്. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഏർപ്പെടുത്തിയ ഭാഗിക നിയന്ത്രണമാണ് ഇപ്പോൾ ഐആർസിടിസിയെയും ബാധിച്ചിരിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കായി കൂടുതൽ എൽപിജി ഉല്പാദിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA