ക്ഷേത്ര നോട്ടീസുകളിൽ ജാതിപ്പേരുകൾ ഒഴിവാക്കണം: മദ്രാസ് ഹൈക്കോടതി

ക്ഷേത്ര നോട്ടീസുകളിൽ ജാതിപ്പേരുകൾ ഒഴിവാക്കണം: മദ്രാസ് ഹൈക്കോടതി
ക്ഷേത്ര നോട്ടീസുകളിൽ ജാതിപ്പേരുകൾ ഒഴിവാക്കണം: മദ്രാസ് ഹൈക്കോടതി
Share  
2026 Feb 21, 07:42 AM
Thankachan
marmma
anardhanan latest

ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെയോ കമ്മിറ്റി അംഗങ്ങളുടെയോ പേരിനൊപ്പം ജാതിപ്പേരുകൾ ചേർക്കുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം നടപടികൾ ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യനീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ചെങ്കൽപ്പേട്ട് ജില്ലയിലെ ഒരു ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുടേതാണ് ഈ സുപ്രധാന വിധി.


മനുഷ്യർക്കിടയിൽ ജാതി വിവേചനം ഇല്ലാതാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കോടതി നിർദേശിച്ചു. ജാതി ചിന്തകൾ മനുഷ്യരുടെ മനസ്സിൽ മാത്രമാണെന്നും ഭരണഘടനയ്ക്ക് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും കോടതി ഓർമ്മിപ്പിച്ചു. വിഗ്രഹ ഘോഷയാത്ര, പൂജാക്രമങ്ങൾ തുടങ്ങിയ ആചാരപരമായ കാര്യങ്ങളിൽ ക്ഷേത്ര ഭാരവാഹികൾക്ക് തീരുമാനമെടുക്കാമെങ്കിലും, വ്യക്തികളുടെ ജാതി പരസ്യപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യം ഒരു റിപ്പബ്ലിക്കായതിന്റെ പ്രധാന ലക്ഷ്യം എല്ലാവരെയും തുല്യരായി പരിഗണിക്കുക എന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.



MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles