ഓൾ ഇന്ത്യ പോസ്റ്റൽ കൾച്ചറൽ മീറ്റ്: കേരളം ജേതാക്കൾ

ഓൾ ഇന്ത്യ പോസ്റ്റൽ കൾച്ചറൽ മീറ്റ്: കേരളം ജേതാക്കൾ
ഓൾ ഇന്ത്യ പോസ്റ്റൽ കൾച്ചറൽ മീറ്റ്: കേരളം ജേതാക്കൾ
Share  
2026 Feb 21, 07:20 AM
SAMUDRA
NISH

ബെംഗളൂരു : പോസ്റ്റൽവകുപ്പ് മൈസൂരുവിൽ സംഘടിപ്പിച്ച 38-ാമത് ഓൾ ഇന്ത്യ പോസ്റ്റൽ കൾച്ചറൽ മീറ്റിൽ കേരള പോസ്റ്റൽ സർക്കിൾ ജേതാക്കളായി. മൈസൂരുവിലെ കർണാടക ഓപ്പൺ യൂണിവേഴ്‌സിറ്റി കാമ്പസിൽനടന്ന അഞ്ചുദിവസത്തെ കലാ-സാംസ്‌കാരിക മത്സരത്തിലാണ് കേരളം 108 പോയിൻ്റ് നേടി ഓവറോൾ കിരീടം സ്വന്തമാക്കിയത്. 17 ഇനങ്ങളിൽ ഒന്നാംസമ്മാനവും നാലിനങ്ങളിൽ രണ്ടാംസമ്മാനവും ഒരു മൂന്നാംസമ്മാനവും കേരളം കരസ്ഥമാക്കി.


105 പോയിന്റുനേടിയ കർണാടക പോസ്റ്റൽ സർക്കിളിനാണ് രണ്ടാംസ്ഥാനം. 16 ഒന്നാം സമ്മാനവും 14 രണ്ടാം സമ്മാനവും നാല് മൂന്നാം സമ്മാനവും കർണാടകം നേടി. 11 ഒന്നാം സമ്മാനമുൾപ്പെടെ 38 പോയിൻ്റുനേടി ഒഡിഷ സർക്കിളിനാണ് മൂന്നാം സ്ഥാനം.


കേരളത്തിന്റെ എസ്. ദുർഗാ റാം, വി.ആർ. ശ്രീഹരി, തീർഥ പ്രകാശ് എന്നിവർ മൂന്നിനങ്ങളിൽ ജേതാക്കളായി. രാജ്യത്തെ 21 പോസ്റ്റൽ സർക്കിളുകളിൽനിന്നുള്ള 293 ഉദ്യോഗസ്ഥർ മത്സരങ്ങളിൽ മാറ്റുരച്ചു. വെള്ളിയാഴ്ചനടന്ന സമാപനസമ്മേളനത്തിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് എം. വെങ്കടേഷ് കുമാർ മുഖ്യാതിഥിയായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA