ചെന്നൈ: സതേൺ റെയിൽവേയിൽ നിലവിലുള്ള യുടിഎസ് (UTS) മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്ന് മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് നടപ്പിലാക്കുന്ന സാങ്കേതിക പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. യുടിഎസിന് പകരമായി ടിക്കറ്റ് ബുക്കിംഗിനും മറ്റ് യാത്രാവശ്യങ്ങൾക്കുമായി 'റെയിൽ വൺ' (Rail One) എന്ന പുതിയ ആപ്പാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ആധുനികവും ലളിതവുമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ ആപ്പ് ഇനി മുതൽ റെയിൽവേയുടെ പ്രാഥമിക ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.
യുടിഎസ് ആപ്പിലെ പ്രധാന സേവനങ്ങളായ സീസൺ ടിക്കറ്റ് ബുക്കിംഗ്, പുതുക്കൽ, പുതിയ യൂസർ രജിസ്ട്രേഷൻ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ ഇതിനോടകം തന്നെ നിർത്തലാക്കിക്കഴിഞ്ഞു. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും യുടിഎസ് ആപ്പ് ലഭ്യമാണെങ്കിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാനോ വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ലെന്ന് റെയിൽവേ പ്രസ് ക്ലബ് അറിയിച്ചു. അതിനാൽ യാത്രക്കാർ എത്രയും വേഗം റെയിൽ വൺ ആപ്പിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








