ഹൈഡ്രജന്‍ ബലൂണുകളുമായി യുവാവ് ലിഫ്റ്റില്‍; പൊട്ടിത്തെറി, തീഗോളം! നടുക്കം

ഹൈഡ്രജന്‍ ബലൂണുകളുമായി യുവാവ് ലിഫ്റ്റില്‍; പൊട്ടിത്തെറി, തീഗോളം! നടുക്കം
ഹൈഡ്രജന്‍ ബലൂണുകളുമായി യുവാവ് ലിഫ്റ്റില്‍; പൊട്ടിത്തെറി, തീഗോളം! നടുക്കം
Share  
2026 Feb 05, 08:48 AM

മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിനുള്ളിലെ ലിഫ്റ്റില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. അന്‍മോല്‍ ടവേഴ്സിലാണ് സംഭവം. ഗോരെഗാവ് വെസ്റ്റിലെ പെട്രോള്‍ പമ്പിനടുത്തായാണ് ഈ കെട്ടിടമുള്ളത്. ലിഫ്റ്റിനുള്ളിലാകെ തീ നിറ‍ഞ്ഞതിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവ സമയത്ത് ഒരു യുവതിയും രണ്ട് യുവാക്കളുമാണ് ലിഫ്റ്റിനുള്ളിലുണ്ടായിരുന്നത്.


ലിഫ്റ്റ് തുറക്കുന്നതും ഒരു യുവതി ബാഗും ചെറിയ സ്യൂട്ട് കെയ്സുമായി ഉള്ളിലേക്ക് വന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. സെക്കന്‍റുകള്‍ക്കുള്ളില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ നിറച്ച വലിയ പ്ലാസ്റ്റിക് ബാഗുമായി ഒരു യുവാവ് കയറി. തൊട്ടുപിന്നാലെ മറ്റൊരാളും കയറി. ലിഫ്റ്റിന്‍റെ വാതിലടഞ്ഞ് ചലിക്കാന്‍ തുടങ്ങിയതും വലിയ ശബ്ദത്തോടെ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും ലിഫ്റ്റിനുള്ളില്‍ മുഴുവനായും തീ നിറയുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ശമിച്ചതും വിഡിയോയില്‍ കാണാം. എന്നാല്‍ പരിഭ്രാന്തരായ മൂവരും ലിഫ്റ്റിന്‍റെ വാതില്‍ തുറന്നതും ഓടിയിറങ്ങുന്നതാണ് വിഡിയോയില്‍ കാണുന്നത്. ഇവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.


വഴിയോര വില്‍പ്പനയ്ക്കായി ഗ്യാസ് നിറച്ച ബലൂണുകള്‍ കൊണ്ടുപോകുകയായിരുന്നു യുവാവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം വാതകങ്ങള്‍ നിറച്ച ബലൂണുകള്‍ ലിഫ്റ്റുകള്‍ വഴി കൊണ്ടുപോകുന്നതിന് വിലക്കുള്ളതാണ്. ലിഫ്റ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങളത്രയും പതിഞ്ഞത്. അപകടത്തിന് പിന്നാലെ ഇത്തരം വസ്തുക്കളുമായി ലിഫ്റ്റുകളില്‍ കയറരുതെന്ന് ഹൗസിങ് സൊസൈറ്റികള്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്യാസ് നിറച്ചബലൂണുകള്‍ക്ക് ലിഫ്റ്റുകള്‍ക്കുള്ളില്‍ വിലക്കേര്‍പ്പെടുത്തി.

MANNAN
VASTHU
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles