കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രം കുറിക്കാന്‍നിര്‍മ്മല സീതാരാമന്‍, പ്രതീക്ഷകളേറെ

കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രം കുറിക്കാന്‍നിര്‍മ്മല സീതാരാമന്‍, പ്രതീക്ഷകളേറെ
കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രം കുറിക്കാന്‍നിര്‍മ്മല സീതാരാമന്‍, പ്രതീക്ഷകളേറെ
Share  
2026 Feb 01, 08:50 AM

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.


ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. എയിംസും അതിവേഗ റെയില്‍ പാതയും വയനാട് ദുരന്തബാധിതര്‍ക്കുളള പുനരധിവാസ ഫണ്ടുമുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിക്കുന്നുണ്ട്.


കിസാന്‍ സമ്മാന്‍ നിധിയിലൂടെ നല്‍കുന്ന തുക ഉയര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് കാര്‍ഷിക മേഖല. നിലവില്‍ ആറായിരം രൂപയാണ് മൂന്ന് ഗഡുക്കളായി നല്‍കുന്നത്. വിവിധ കാര്‍ഷിക പദ്ധതികള്‍ക്കും കൂടുതല്‍ തുക വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പ ലഭ്യമാക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. പിഎം ഗതിശക്തി പദ്ധതിയുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിനുളള ചെലവ് കുറയ്ക്കാന്‍ പുതിയ റെയില്‍വേ ഇടനാഴികള്‍ പ്രഖ്യാപിച്ചേക്കും. തുറമുഖങ്ങള്‍ വികസിപ്പിക്കാനുളള പദ്ധതികളും ഉണ്ടാകും.


സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതവും ഗ്രാന്റുകളും സംബന്ധിച്ച പതിനാറാം ധനകാര്യ കമ്മീഷന്റെ നിര്‍ണായക ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ബജറ്റ് രേഖകള്‍ തയ്യാറാക്കിയത്. ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സാമ്പത്തിക വിഹിതം നിശ്ചയിക്കുന്നതില്‍ ഈ ബജറ്റ് നിര്‍ണായകമാകും. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുളള 30 വിദ്യാര്‍ത്ഥികളുമായി ധനമന്ത്രി നേരിട്ട് സംവദിക്കും.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI