സുനേത്രാ പവാർ എൻ.സി.പി. നേതൃസ്ഥാനത്തേക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും

സുനേത്രാ പവാർ എൻ.സി.പി. നേതൃസ്ഥാനത്തേക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും
സുനേത്രാ പവാർ എൻ.സി.പി. നേതൃസ്ഥാനത്തേക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും
Share  
2026 Jan 31, 08:57 AM

മുംബൈ: അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാർ എൻ.സി.പി. നേതൃസ്ഥാനത്തേക്ക്, അവരെ പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി നാമനിർദേശം ചെയ്യുമെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു.


ശനിയാഴ്ച‌ നിയമസഭാ കക്ഷിയോഗം ചേർന്ന് അവരെ നേതാവായി തിരഞ്ഞെടുക്കും. ഉപമുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞച്ചടങ്ങ് ശനിയാഴ്‌ച തന്നെ നടത്താമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഭുജ്ബൽ പറഞ്ഞു.


സുനേത്രാ പവാർ നിലവിൽ രാജ്യസഭാ എംപിയാണ്. മഹാരാഷ്ട്ര നിയമസഭയിലെ ഇരുസഭകളിലും അംഗമല്ല. അജിത്പവാറിൻ്റെ വിയോഗത്തെത്തുടർന്ന് ഒഴിവുവരുന്ന ബാരാമതി നിയമസഭാ സീറ്റിൽ അവർ മത്സരിക്കും. പല നേതാക്കളും അവർ ഉപമുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഭുജ്‌ബൽ പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ പ്രധാനപ്പെട്ടത് നിയമസഭാകക്ഷി നേതാവിൻ്റെ ഒഴിവ് നികത്തലും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കലുമാണെന്ന് അദ്ദേഹംപറഞ്ഞു.


പാർട്ടിയെ ഒറ്റക്കെട്ടായിക്കൊണ്ടുപോകാൻ മറ്റൊരു നേതാവില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ബി.ജെ.പി. നേതൃത്വവും അവരെ പിന്തുണയ്ക്കുകയായിരുന്നു. 63-കാരിയായ സുനേത്രാ പവാർ മഹാരാഷ്‌ടയുടെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രി കൂടിയാകും.


1963-ൽ ധാരാശിവിൽ (പഴയ ഒസ്‌മാനാബാദിൽ) മറാഠാ കുടുംബത്തിലാണ് സുനേത്ര ജനിച്ചത്. സഹോദരൻ പദംസിങ് പാട്ടിൽ ശരദ്‌പവാറിൻ്റെ അടുത്തയാളും സംസ്ഥാനത്ത് പാർട്ടിയുടെ പ്രമുഖ നേതാവും മന്ത്രിയുമായിരുന്നു. ഔറംഗാബാദിലെ (ഇപ്പോൾ ഛത്രപതി സംഭാജിനഗർ) എസ്.ബി. ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽനിന്ന് ബിരുദം നേടി. 1985-ൽ വിവാഹിതയായി. എൻസിപിയിലെ പിളർപ്പിന് പിന്നാലെ നടന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ ബാരാമതിയിൽ സുപ്രിയാസുലേയോട് മത്സരിച്ച് തോറ്റിരുന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI