ഗാർഹികപീഡന കേസുകൾ വർധിക്കുന്നതായി ദേശീയ വനിതാകമ്മിഷൻ

ഗാർഹികപീഡന കേസുകൾ വർധിക്കുന്നതായി ദേശീയ വനിതാകമ്മിഷൻ
ഗാർഹികപീഡന കേസുകൾ വർധിക്കുന്നതായി ദേശീയ വനിതാകമ്മിഷൻ
Share  
2026 Jan 25, 08:56 AM

കോയമ്പത്തൂർ ഗാർഹികപീഡന പരാതികളും വിവാഹംകഴിക്കാതെ ഒരുമിച്ചു കഴിയുന്നവർക്കിടയിലുള്ള പരാതികളും കൂടിവരുന്നതായി ദേശീയ വനിതാകമ്മിഷൻ. കോയമ്പത്തൂർജില്ലാ കളക്‌ടറേറ്റിൽ നടന്ന പരാതിപരിഹാര അദാലത്തിൽ കമ്മിഷൻ അംഗം ദെലിന ഖോങ്‌ഡപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷന് ലഭിക്കുന്ന പരാതികളിൽ കൂടുതലും ഗാർഹികപീഡനങ്ങളുമായി ബന്ധപ്പെട്ടതാണ്. തൊഴിലിടത്തിലെ പീഡനം, സാമൂഹികപരമായുള്ള അനീതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാരനടപടി അനന്തമായി നീളുകയാണെന്ന് കമ്മിഷൻ അംഗം പറഞ്ഞു.


സ്ത്രീസുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നത് ലക്ഷ്യംവെച്ചാണ് കോയമ്പത്തൂരിൽ പ്രത്യേക അദാലത്ത് നടത്തിയത്. കോയമ്പത്തൂരിൽ ആകെ 41 പരാതി ലഭിച്ചു. ഇതിൽ 20 എണ്ണം നഗരത്തിനകത്തുള്ളതാണ്. 16 എണ്ണം ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതാണ്. നീലഗിരി-രണ്ട്. അരിയല്ലൂർ-ഒന്ന്, ദിണ്ടിക്കൽ-ഒന്ന്, ചെന്നൈ-ഒന്ന് എന്നിങ്ങനെയാണ് പരാതികൾ കിട്ടിയത്. നാലുപരാതികൾ അതത് ജില്ലയിലെ പോലീസ് മേധാവിക്ക് കൈമാറി. വിവാഹംകഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നവർക്കിടയിലെ പരാതികളാണ് ഇതിൽ കൂടുതലുമെന്ന് അധികൃതർ പറഞ്ഞു. നേരത്തേ വിവാഹംകഴിച്ചത് മറച്ചുവെച്ചാണ് പലരും ലിവിങ് റിലേഷന് തയ്യാറായിരിക്കുന്നത്. ഇതേത്തുടർന്നുള്ള പീഡനപരാതികളും ലഭിച്ചിരിക്കുന്നു. അദാലത്തിൽ തമിഴ്‌നാട് വനിതാകമ്മിഷൻ ചെയർപേഴ്‌സൻ എ.എസ്. കുമാരി, ജില്ലാ സാമൂഹികക്ഷേമ ഓഫീസർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI