ചെന്നൈ: ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ 'ഭാര്യ' പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. യുവാവ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിവാഹത്തില്‍ നിന്ന് ഒഴിയുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
യുവാവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വിവാഹിതരായ സ്ത്രീകള്‍ക്ക് നല്‍കുന്ന നിയമപരമായ പരിരക്ഷകള്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍, ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകളെ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് കടമയുണ്ടെന്ന് ജസ്റ്റിസ് എസ് ശ്രീമതി വ്യക്തമാക്കി.
2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്.
യുവതിയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗിക ബന്ധം പുലര്‍ത്തുകയും അതിനുശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കി ബന്ധം തുടങ്ങുന്ന പുരുഷന്മാര്‍ പിന്നീട് ബന്ധം വഷളാവുമ്പോള്‍ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നും ജഡ്ജി ചൂണ്ടികാട്ടി. വഞ്ചന, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍ എന്നിവ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 69ഉം പ്രതിക്കെതിരെ കോടതി ചുമത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










