ന്യൂഡൽഹി: എൻഡിടിവി സ്ഥാപകരും മുൻ മേധാവികളുമായ പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരായ 2016-ലെ ആദായനികുതി നോട്ടീസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരേ ഇടപാടിന് വീണ്ടും നോട്ടീസ് നൽകിയതാണെന്ന് വിമർശിച്ച കോടതി ആദായനികുതി വകുപ്പിനോട് പ്രണോയിക്കും രാധികയ്ക്കും ഒരുലക്ഷംരൂപവീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. വകുപ്പ് ഇരുവരെയും അനാവശ്യമായി ദ്രോഹിച്ചെന്ന് ജസ്റ്റിസുമാരായ ദിനേശ് മേത്ത, വിനോദ് കുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇത്തരം കേസുകളിൽ എത്ര പിഴചുമത്തിയാലും മതിയാകില്ലെന്നും കോടതി നിരീക്ഷിച്ചു.
എൻഡിടിവിയുടെ പ്രമോട്ടറായ ആർആർപിആർ ഹോൾഡിങ് ഇരുവർക്കും നൽകിയ 91.92 കോടി രൂപയുടെ പലിശരഹിത വായ്പകളിൽ ചട്ടവിരുദ്ധതയില്ലെന്ന് 2013-ൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2009-10 വർഷത്തെ ഈ ഇടപാട് പരാതിയുടെ പേരിൽ 2016-ൽ പുനഃപരിശോധിക്കുകയായിരുന്നു. നോട്ടീസ് ലഭിച്ചതോടെയാണ് പ്രണോയിയും രാധികയും ഹൈക്കോടതിയെ സമീപിച്ചത്. പുതുതായി ഒരുവിവരവുമില്ലാത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഒരിക്കൽ പൂർത്തിയാക്കിയ റീഅസസ്മെന്റ് നടപടികൾ വീണ്ടും തുടങ്ങിയത് ചട്ടലംഘനമാണ്. വായ്‌പ സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച് ചട്ടവിരുദ്ധതയില്ലെന്ന് 2013-ൽ ഉത്തരവിറക്കിയ വകുപ്പാണ് 2016-ൽ വീണ്ടും നോട്ടീസ് നൽകിയത്. നികുതിദായകരെ അനാവശ്യമായി ദ്രോഹിക്കുന്നത് അസ്ഥിരതയ്ക്കും അരാജകത്വത്തിനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










