ബെംഗളൂരു പൂക്കളും ചെടികളും തീർക്കുന്ന കാഴ്ചയുടെ വിസ്മയത്തിന് ലാൽബാഗിൽ തുടക്കമായി. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനംചെയ്തുതു. ഒട്ടേറെ സന്ദർശകർ ആദ്യദിനം തന്നെ എത്തി. വിദ്യാർഥികൾ അടക്കമുള്ള സെൽഫി പ്രേമികൾ ഓടിനടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാമായിരുന്നു. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി എസ്.എസ്. മല്ലികാർജുൻ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന മേളയിൽ തേജസ്വി വിസ്മയ എന്ന പേരിൽ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ലാൽബാഗിലെ ചരിത്രപ്രസിദ്ധമായ ഗ്ലാസ് ഹൗസിൽ പൂർണചന്ദ്ര തേജസ്വിയുടെ രൂപവും അദ്ദേഹത്തിന്റെറെ രചനകളിലെ പ്രധാന കഥാപാത്രങ്ങളുടെ രൂപങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പൂക്കളും പൂച്ചെടികളും കൂടാതെ തടിയിലുള്ള ശില്പങ്ങൾ അടക്കമുള്ള കൗതുകക്കാഴ്ചകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ആധുനിക യുദ്ധക്കോപ്പുകളുടെ പ്രദർശനവും ജൈവക്കൃഷിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളുമുണ്ട്. വിത്തുകളും കാർഷികയന്ത്രങ്ങളും വിൽപ്പനയ്ക്കുണ്ട്. റിപ്പബ്ലിക് ദിനമായ 26 വരെ തുടരുന്ന മേളയിൽ 12 ലക്ഷത്തിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകരസംക്രാന്തിയോട് അനുബന്ധിച്ചുള്ള അവധി ദിവസമായതിനാൽ വ്യാഴാഴ്ച വൻതിരക്കിന് സാധ്യതയുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ശക്തയമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മേളനടത്തുന്നത്. പ്രധാന ആകർഷണമായ ഗ്ലാസ് ഹൗസിനുള്ളിലേക്ക് ആർക്കും പ്രവേശനമില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. താത്കാലിക ടവറുകൾ സ്ഥാപിച്ച് അതിൽനിന്ന് നിരീക്ഷണം നടത്തുന്നുണ്ട്. ഇതുകൂടാതെ 136 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










