നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ ഏപ്രിൽ രണ്ടാംവാരത്തിൽ, ഒറ്റഘട്ടമായി നടന്നേക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ ഏപ്രിൽ രണ്ടാംവാരത്തിൽ, ഒറ്റഘട്ടമായി നടന്നേക്കും
നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ ഏപ്രിൽ രണ്ടാംവാരത്തിൽ, ഒറ്റഘട്ടമായി നടന്നേക്കും
Share  
2026 Jan 06, 08:33 AM
kkn
kada

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിലിൽ രണ്ടാംവാരത്തോടെ നടന്നേക്കും. മേയ് ഏഴിനുമുൻപായി കേരളമുൾപ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കണം. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച പ്രാഥമിക വിലയിരുത്തലിനായി തിങ്കളാഴ്ച അഞ്ച് സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ ചർച്ച നടത്തി.


കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ സിഇഒമാരാണ് ചർച്ചയ്ക്കെത്തിയത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.


2023-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാനദണ്ഡമനുസരിച്ചുള്ള കേന്ദ്രസേനയെ അനുവദിക്കണമെന്ന്‌ കേരളത്തിന്റെ സിഇഒ രത്തൻ യു. ഖേൽക്കർ യോഗത്തിൽ ആവശ്യപ്പെട്ടു.


ഫെബ്രുവരി ആദ്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ അഞ്ചിടത്തും പര്യടനം നടത്തും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI