ബെംഗളുരു മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്രസാഹചര്യത്തിൽ വ്യോമസേനയ്ക്ക് പ്രവർത്തന സജ്ജമായിരിക്കാൻ യുദ്ധവിമാനങ്ങളുടെ നിർമാണവും കൈമാറ്റവും സമയകൃത്യതയോടെ നടത്തണമെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്. ബെംഗളൂരുവിൽ എയറോനോട്ടിക്കൽ ഡിവലപ്മെന്റ് ഏജൻസി (എഡിഎ) നടത്തുന്ന എയറോനോട്ടിക്സ്-2047 ദേശീയ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്സ് 25 വർഷം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ചാണ് സെമിനാർ നടത്തുന്നത്. തേജസ്സ് യുദ്ധവിമാന നിർമാണം രജതജൂബിലി പൂർത്തിയാക്കിയത് ചൂണ്ടിക്കാട്ടിയ എ.പി. സിങ് എഡിഎയെ അഭിനന്ദിക്കുകയുംചെയ്തു.
പ്രതിരോധവ്യവസായത്തിലെ ഇറക്കുമതി കുറയ്ക്കുന്നതിന് പുതിയ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിൽ കൂടുതൽശ്രദ്ധ നൽകണമെന്ന് ചടങ്ങിൽ പ്രസംഗിച്ച ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി. കാമത്ത് പറഞ്ഞു.
വ്യോമയാന മേഖലയിലെ സാങ്കേതികവിദ്യ, അടുത്ത തലമുറ വിമാനങ്ങളുടെ നിർമാണം, പ്രത്യേകതകൾ തുടങ്ങിവയും സംബന്ധിച്ച വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. യുദ്ധവിമാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, രൂപകല്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളും സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












