ക്രിസ്മസ് അവധി: യാത്ര മുടക്കേണ്ട, കണ്ണൂർ, കൊല്ലം യാത്രയ്ക്ക് സ്പെഷ്യൽ ട്രെയ്നുകൾ

ക്രിസ്മസ് അവധി: യാത്ര മുടക്കേണ്ട, കണ്ണൂർ, കൊല്ലം യാത്രയ്ക്ക് സ്പെഷ്യൽ ട്രെയ്നുകൾ
ക്രിസ്മസ് അവധി: യാത്ര മുടക്കേണ്ട, കണ്ണൂർ, കൊല്ലം യാത്രയ്ക്ക് സ്പെഷ്യൽ ട്രെയ്നുകൾ
Share  
2025 Dec 23, 08:51 AM
ed
bh
ED

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചു നാട്ടിൽ പോകുന്നവർക്കും മടങ്ങിയെത്തുന്നവർക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ അനുവദിച്ചു. കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു സർവീസ്. ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ആശങ്കയിലായിരുന്ന ഒട്ടേറെ പേർക്ക് ആശ്വാസമാണ് ഈ ട്രെയിനുകൾ.


എസ്എംവിടി ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്


സ്പെഷൽ (06575/06576)


നാളെ വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575) വ്യാഴാഴ്ച രാവിലെ 7.50ന് കണ്ണൂരിലെത്തും. തിരിച്ചു വ്യാഴാഴ്ച രാവിലെ 10 ന് കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06576) വെള്ളിയാഴ്ച പുലർച്ചെ 12.15 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ ഒരു എസി ടു ടിയർ കോച്ചും 2 എസി ത്രീ ടിയർ കോച്ചും 11 സ്ലീപ്പർ ക്ലാസ് കോച്ചും 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും 2 എസ്എൽആർ/ഡി കോച്ചും ഉണ്ടാകും.


എസ്എംവിടി ബെംഗളൂരു – കൊല്ലം എക്സ്പ്രസ്


സ്പെഷൽ (06573/06574)


25ന് വൈകിട്ട് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും. തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ലത്ത്നിന്ന് പുറപ്പെടുന്ന ട്രെയിൻ (06574) 27നു പുലർച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ 20 സ്ലീപ്പർ ക്ലാസ് കോച്ചും 2 എസ്എൽആർ/ഡി കോച്ചും ഉണ്ടാകും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles