ഇൻഡിഗോ പ്രതിസന്ധി: പിഎസിയിൽ ഡിജിസിഎക്ക് വിമർശനം

ഇൻഡിഗോ പ്രതിസന്ധി: പിഎസിയിൽ ഡിജിസിഎക്ക് വിമർശനം
ഇൻഡിഗോ പ്രതിസന്ധി: പിഎസിയിൽ ഡിജിസിഎക്ക് വിമർശനം
Share  
2025 Dec 21, 07:52 AM
vasthu
vasthu

ചെന്നൈ: രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കിയ ഇൻഡിഗോ പ്രതിസന്ധി കൈകാര്യംചെയ്യുന്നതിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വീഴ്ചവരുത്തിയതായി പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) യോഗത്തിൽ വിമർശനമുയർന്നു. ചെയർമാൻ കെ.സി. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ശനിയാഴ്‌ച ചെന്നൈയിൽ നടന്ന പിഎസി യോഗത്തിൽ ഡിജിസിഎയുടെയും ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെയും എയർപോർട്ട് അതോറിറ്റിയുടെയും പൈലറ്റുമാരുടെ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.


റെയിൽവേ, വ്യോമയാനം, ധനകാര്യ വകുപ്പുകളിലെ കാര്യങ്ങൾ പരിശോധിക്കുന്നതിനുചേർന്ന യോഗത്തിൽ ഇൻഡിഗോ പ്രതിസന്ധിയാണ് പ്രധാനവിഷയമായത്. പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കുന്ന പുതിയ ഡ്യൂട്ടി ചട്ടം നടപ്പാക്കിയതിൽവന്ന വീഴ്‌ചയാണ് ഇൻഡിഗോ സർവീസുകൾ അവതാളത്തിലാക്കിയതെന്ന് യോഗം വിലയിരുത്തി. പുതിയ ഡ്യൂട്ടി ചട്ടം നടപ്പാക്കണമെന്നകാര്യം ഒരുവർഷം മുൻപുതന്നെ അറിയാമായിരുന്നിട്ടും പരിഹാരനടപടികൾ സ്വീകരിക്കാതെ ഇൻഡിഗോ മാനേജ്‌മെൻ്റ് മനഃപൂർവം പ്രതിസന്ധി സൃഷ്ടിച്ചതാണെന്ന് പൈലറ്റുമാരുടെ സംഘടനകൾ കുറ്റപ്പെടുത്തി.


പ്രതിസന്ധി മനഃപൂർവം സൃഷ്ട‌ിച്ചതാണെന്ന ആരോണം ഇൻഡിഗോ നിഷേധിച്ചു. സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരമൊരു നടപടി ഒരിക്കലും സ്വീകരിക്കില്ലെന്ന് അവർ വ്യക്തമാക്കി. പ്രതിസന്ധിക്കുമുൻപ് ഇൻഡിഗോ ദിവസം 2300 ടെയ്ക്ക് ഓഫുകൾ നടത്തിയിരുന്നു. ഈ മാസമാദ്യം അത് 1300 ആയി കുറഞ്ഞു. ഇപ്പോൾ 2100-ൽ എത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ സർവീസുകൾ പൂർവസ്ഥിതിയിലെത്തുമെന്ന് കമ്പാനി പറഞ്ഞു.


ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മാലിന്യപ്രശ്ന‌ം പരിഹരിക്കാനും വിമാനമിറങ്ങിയവർ വാഹനത്തിൽ കയറുന്നതിന് ദീർഘദൂരം നടക്കേണ്ട സ്ഥിതി പരിഹരിക്കുന്നതിനും നടപടിയെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഉറപ്പുനൽകി. എംപിമാരായ ടി.ആർ. ബാലു, അപരാജിത സാരംഗി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI