ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുകമഞ്ഞും ശീതക്കാറ്റും കനത്തത് വിമാനസർവീസുകൾ അവതാളത്തിലാക്കി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 129 വിമാനങ്ങൾ ശനിയാഴ്‌ച റദ്ദാക്കി. കാഴ്‌ചപരിധി കുറഞ്ഞതോടെ ഒട്ടേറെ വിമാനങ്ങൾ വൈകി.
യാത്രക്കാർ വിവരങ്ങൾക്കായി വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം, ഡൽഹിയിൽ ശനിയാഴ്ചത്തെ വായുനിലവാരം പലയിടത്തും 'ഗുരുതര' വിഭാഗത്തിലായിരുന്നു. പകലും അന്തരീക്ഷത്തിൽ പുകമഞ്ഞ് നിറഞ്ഞു. വരുംദിവസങ്ങളിൽ വായുനിലവാരം ഇനിയും കൂപ്പുകുത്തുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലിനീകരണം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വാഹനങ്ങൾക്ക് സർക്കാർ മലിനീകരണനിയന്ത്രണസർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റില്ലെങ്കിൽ ഇന്ധനം നൽകില്ല. നിർബന്ധമാക്കിയതോടെ കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലേറെപ്പേർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയെന്ന് ഡൽഹി ഗതാഗതമന്ത്രി പങ്കജ് കുമാർ സിങ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












