ന്യൂഡൽഹി: ലോക്‌സഭയിലെ ചോദ്യത്തിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്തു കോഴവാങ്ങിയെന്ന പരാതിയിൽ കുറ്റപത്രം സമർപ്പിക്കാൻ സിബിഐയെ അനുവദിച്ച ലോക്‌പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥകൾ പാലിക്കാതെയാണ് ഉത്തരവെന്നു വിലയിരുത്തിയാണ് കോടതി ഇടപെടൽ.
വിഷയം പുനഃപരിശോധിച്ച് ലോക്‌പാൽ, ലോകായുക്ത നിയമ വ്യവസ്ഥകൾ പ്രകാരം ഒരുമാസത്തിനുള്ളിൽ പുതിയ ഉത്തരവിറക്കാൻ ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പാർലമെന്റിൽ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നവംബർ പന്ത്രണ്ടിനായിരുന്നു ലോക്‌പാൽ ഉത്തരവിട്ടത്. സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണ് ഉത്തരവെന്നാരോപിച്ചാണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.
ചോദ്യത്തിന് മഹുവ കോഴവാങ്ങിയെന്ന മുൻ സുഹൃത്ത് അഡ്വ. ജയ് അനന്ത് ദെഹദ്രായുടെ ആരോപണങ്ങൾ അടിസ്ഥാനമാക്കി ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌പാലിനു പരാതിനൽകിയത്. ആരോപണങ്ങൾ അന്വേഷിച്ച ലോക്സഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മഹുവയെ കഴിഞ്ഞ ലോക്‌സഭയിൽനിന്ന് പുറത്താക്കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന മഹുവ അതേസീറ്റിൽ 2024-ലും ജയിച്ച് ഇപ്പോൾ ലോക്സഭാംഗമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












