ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് ഗുജറാത്ത് പോലീസെടുത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബെംഗളൂരുവിലെ യുവാവിന്റെ ഹർജി തള്ളി സുപ്രീംകോടതി.
അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ദുരുപയോഗമാണിതെന്നും ഈ ഘട്ടത്തിൽ ഒരു സംരക്ഷണവും നൽകാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് പറഞ്ഞു. ഹർജിക്കാരന് നിയമപ്രകാരം ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു. ഏഴുദിവസത്തേക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം അഭ്യർഥിച്ചെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി കർശന നിലപാടെടുത്തു. പോസ്റ്റിലെ ഉള്ളടക്കം തുറന്ന കോടതിയിൽ വായിക്കണോയെന്ന് ഹർജിക്കാരനോട് പീഫ് ജസ്റ്റിസ് ചോദിച്ചു.
ചെയ്തതിൽ പശ്ചാത്താപമോ ക്ഷമാപണമോ നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമിയുടെ അനുയായിയായ വിമത ബിജെപി പ്രവർത്തകൻ ഗുരുദത്ത് ഷെട്ടിയാണ് (24) ഹർജി നൽകിയത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പോസ്റ്റ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിന് ഗുരുദത്തിനെ നവംബർ പത്തിന് ഗുജറാത്ത് പോലീസ് പിടികൂടിയിരുന്നു. വാറൻ്റില്ലാതെയാണ് പോലീസ് നടപടിയെടുത്തതെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












