വിമാനങ്ങൾ റദ്ദാക്കൽ: ഇൻഡിഗോയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം

വിമാനങ്ങൾ റദ്ദാക്കൽ: ഇൻഡിഗോയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം
വിമാനങ്ങൾ റദ്ദാക്കൽ: ഇൻഡിഗോയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം
Share  
2025 Dec 19, 09:08 AM
vasthu
vasthu

ന്യൂഡൽഹി: ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) അന്വേഷിക്കും. വിമാനസർവീസുകളുടെ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടികൾ തുടങ്ങിയതായും സിസിഐ അറിയിച്ചു. ഇൻഡിഗോ സർവീസ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് കമ്മിഷൻ പരിശോധിക്കും. പൈലറ്റുമാരുടെ ഡ്യൂട്ടിക്രമം സംബന്ധിച്ച പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് സർവീസുകളാണ് ഇൻഡിഗോ ഈ മാസം ആദ്യം റദ്ദാക്കിയത്. കുറഞ്ഞത് 12.5 ലക്ഷം യാത്രക്കാരെയാണ് ഇത് ബാധിച്ചത്.


അതിനിടെ, ഇൻഡിഗോയുടെപേരിൽ എത്ര പരാതികൾ ലഭിച്ചെന്നോ അന്വേഷണത്തിൽ എന്തെല്ലാം വശങ്ങൾ പരിശോധിക്കുമെന്നോ സിസിഐ പരാമർശിച്ചിട്ടില്ല.


അതിനിടെ, ഇൻഡിഗോ നേരിട്ടിരുന്ന പ്രവർത്തനതടസ്സങ്ങൾ പരിഹരിച്ചെന്നും സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും സിഇഒ പീറ്റർ എൽബേഴ്സ‌് പറഞ്ഞു. പ്രതിദിനം 2200 വിമാനസർവീസുകളെന്ന പൂർണശേഷിയിലേക്ക് തിരിച്ചെത്തിയതായാണ് സിഇഒയുടെ അവകാശവാദം. ഏറ്റവും മോശം അവസ്ഥയിൽനിന്നാണ് ഉയിർത്തെഴുന്നേൽപ്പെന്നും സിഇഒ ജീവനക്കാരെ ഓർമ്മിപ്പിച്ചു. വൻ പ്രതിസന്ധി നേരിട്ടിട്ടും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ സാധാരണനിലയിലാകുന്നത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്. അതിജീവനം, പഴയ സ്ഥിതി വീണ്ടെടുക്കൽ, പ്രതിസന്ധിയുടെ കാരണങ്ങൾ വിശകലനംചെയ്യൽ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും പീറ്റർ എൽബേഴ്‌സ് പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI