കേരളത്തിലെ എസ്‌ഐആർ: സമയം നീട്ടൽ പരിഗണിക്കാൻ തിര. കമ്മിഷനോട് സുപ്രീംകോടതി

കേരളത്തിലെ എസ്‌ഐആർ: സമയം നീട്ടൽ പരിഗണിക്കാൻ തിര. കമ്മിഷനോട് സുപ്രീംകോടതി
കേരളത്തിലെ എസ്‌ഐആർ: സമയം നീട്ടൽ പരിഗണിക്കാൻ തിര. കമ്മിഷനോട് സുപ്രീംകോടതി
Share  
2025 Dec 19, 09:06 AM
vasthu
vasthu

ന്യൂഡൽഹി: കേരളത്തിലെയും ഉത്തർപ്രദേശിലെയും വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ(എസ്ഐആർ) നടപടികളുടെ സമയം നീട്ടുന്നത് അനുഭാവപൂർവം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. കേരളവുമായി ബന്ധപ്പെട്ട ഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും എസ്ഐആർ നീട്ടുന്നതിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും കമ്മിഷൻ അറിയിച്ചു. ജനുവരി ആറിന് കേസ് പരിഗണിക്കുമ്പോൾ കമ്മിഷന്റെ വാദം കേൾക്കും.


കേരളത്തിലെ എസ്ഐആർ നടപടികളിലൂടെ 25 ലക്ഷം പേരെ ഒഴിവാക്കിയെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഭർത്താവിൻ്റെ പേരുണ്ടെങ്കിൽ ഭാര്യയുടേത് ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ നിവേദനമായി നൽകാൻ കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ആവശ്യപ്പെട്ടു.


ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ് മാല്യ ബാഗ്‌ചിയുമടങ്ങിയ ബെഞ്ചാണ് എസ്ഐആർ ഹർജികൾ പരിഗണിക്കുന്നത്. എസ്ഐആറിന്റെ നിയമസാധുത ചോദ്യംചെയ്‌ത്‌ അസോസിയേഷൻ ഫോർ ഡമക്രാറ്റിക് റിഫോംസും വിവിധ രാഷ്ട്രീയപ്പാർട്ടികളും നൽകിയ ഹർജികളും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നടപടികൾ നീട്ടിവെക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷകളും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI