വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ 50 % വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും, ലംഘിച്ചാല്‍ പിഴ

വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ 50 % വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും, ലംഘിച്ചാല്‍ പിഴ
വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ 50 % വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും, ലംഘിച്ചാല്‍ പിഴ
Share  
2025 Dec 18, 09:15 AM
vasthu
vasthu

ന്യൂഡൽഹി: വായു മലിനീകരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കാൻ ഡൽഹി സർക്കാർ നിർദേശം. നിർദേശം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും മോശം വായുനില ഡിസംബർ 15 ന് രാവിലെ 498 എക്യുഐ 'സിവിയർ പ്ലസ്' വിഭാഗത്തിൽ രേഖപ്പെടുത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) ഡേറ്റ അനുസരിച്ച് തൊട്ടുമുമ്പത്തെ ദിവസത്തെ തുടർച്ചയായാണ് എക്യു ഐയിലെ ഈ വർധന. പ്രതിസന്ധി പരിഹരിക്കാൻ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ (CAQM) ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ- GRAP IV ത്വരിതഗതിയിൽ നടപ്പാക്കി. കർശനമായ മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പദ്ധതിയാണ് GRAP IV.


GRAP IV ൽ നോയിഡ, ഗുർഗോൺ, ഫരീദാബാദ് എന്നിവ ഉൾപ്പെടെ നാഷണൽ കാപ്പിറ്റൽ റീജിയൺ മുഴുവൻ നിർബന്ധമായും നടപ്പാക്കേണ്ട അഞ്ചിന പ്രവർത്തന പദ്ധതി ഉൾപ്പെടുന്നു. ഇതിൻ്റെ ഭാഗമായി, ബിഎസ്-VI മാനദണ്ഡങ്ങൾക്ക് താഴെയുള്ള ഡൽഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനം ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 6 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഫിസിക്കൽ, ഓൺലൈൻ ക്ലാസുകൾ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് കാരണം നിരവധി റോഡപകടങ്ങളുണ്ടായി. വിമാനങ്ങൾ റദ്ദാക്കുന്നതിനും സർവീസുകൾ വൈകുന്നതിനും മൂടൽമഞ്ഞ് കാരണമായി. മൂന്നു ദിവസത്തിനു ശേഷം ശക്തമായ കാറ്റുമൂലം മൂടൽമഞ്ഞ് കുറഞ്ഞത് ചൊവ്വാഴ്ച ചെറിയ ആശ്വാസം ലഭിച്ചു. ചൊവ്വാഴ്ച 354 ആയിരുന്ന എക്യുഐ ബുധനാഴ്ച രാവിലെ 329 ലേക്ക് താഴ്ന്നതും നേരിയതോതിൽ ആശ്വാസകരമായി.


മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങൾ കാരണം നിർമ്മാണപ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നതിനാൽ നിലവിൽ ജോലി ചെയ്യാൻ സാധിക്കാത്ത രജിസ്റ്റർ ചെയ്ത നിർമ്മാണ തൊഴിലാളികൾക്ക് ഡൽഹി സർക്കാർ 10,000 രൂപ നഷ്ടപരിഹാരം നൽകും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI