ആദ്യത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയം പരിഷ്കരിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുന്‍പ് റെയില്‍വേ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കും. ഇതോടെ ടിക്കറ്റ് ലഭിക്കുമോ എന്ന അവസാന നിമിഷങ്ങളിലെ ആശങ്ക ഒഴിവാക്കാനും യാത്ര കൂടുതല്‍ സുഖകരമാക്കാനും സാധിക്കും.
ആദ്യമായാണ് റെയില്‍വേ ബോര്‍ഡ് ചാര്‍ട്ട് തയ്യാറാക്കുന്ന ഷെഡ്യൂള്‍ പരിഷ്കരിക്കുന്നത്. നേരത്തെ ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ക്ക് അവസാന നിമിഷം മാത്രമാണ് ടിക്കറ്റ് കണ്‍ഫേം ആയോ എന്ന വിവരം അറിയാന്‍ സാധിച്ചിരുന്നത്.
പുലര്‍ച്ചെ അഞ്ചു മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ ആരംഭിക്കുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേദിവസം രാത്രി എട്ടു മണിക്ക് തയ്യാറാകും. ഉച്ചയ്ക്ക് 2.01 മുതൽ രാത്രി 11.59 വരെയും, അർധരാത്രി 12 മണി മുതൽ പുലർച്ചെ അഞ്ചു വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുന്‍പ് തയ്യാറാക്കും.
ചാര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് വേഗത്തില്‍ നടപ്പിലാക്കാന്‍ റെയില്‍വേ ബോര്‍ഡ് റെയില്‍വേ സോണുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)



