ന്യൂഡൽഹി: സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി.മാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. എന്നാൽ, ഇരു സർവകലാശാലകളിലേക്കുമുള്ള വി.സി.മാരുടെ കാര്യത്തിൽ സർക്കാരും ഗവർണറും തമ്മിൽ കഴിഞ്ഞദിവസം സമവായത്തിലെത്തിയതിനാൽ കേസ് സുപ്രീംകോടതിയും അവസാനിപ്പിച്ചേക്കും.
ഇതിനുമുൻപ്, ഡിസംബർ 11-ന് കേസ് പരിഗണിച്ചപ്പോഴും സർക്കാരും മുഖ്യമന്ത്രിയും തമ്മിൽ സമവായത്തിലെത്തിയിരുന്നില്ല. തുടർന്ന് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയോട് ഇരു സർവകലാശാലകളിലേക്കും വി.സി.മാരായി നിയമിക്കേണ്ടവരെ മുൻഗണനാക്രമത്തിൽ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജസ്റ്റിസ് ധൂലിയ കമ്മിറ്റിയുടെ ശുപാർശപ്രകാരം സുപ്രീംകോടതി തീരുമാനമെടുക്കുന്ന സാഹചര്യം വന്നതോടെയാണ് സർക്കാരും ഗവർണറും സമവായത്തിലെത്തിയത്. ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാലയിലും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയിലുമാണ് നിയമിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












