ദുബായ്: എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ റദ്ദാക്കലും വൈകിപ്പറക്കലും തുടർക്കഥയാകുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പറക്കേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ ഐഎക്‌സ് 530 വിമാനം അനിശ്ചിതമായി വൈകി.
രാവിലെ 6.05-ന് പുറപ്പെടേണ്ട വിമാനവും പകരം ഏർപ്പാടാക്കിയ വിമാനവും മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ആദ്യത്തെ വിമാനത്തിനുപകരമുള്ള വിമാനത്തിൽനിന്ന് മൂന്നു മണിക്കൂറിനുശേഷം യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150-ലേറെപ്പേരാണ് മണിക്കുറുകളോളം വിമാനത്തിൽ ദുരിതമനുഭവിച്ചത്.
ഉറ്റവരുടെ മരണത്തെത്തുടർന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവരും ഗർഭിണികളും വിമാനത്തിലുണ്ടായിരുന്നു. പിതാവിന്റെ അന്ത്യകർമങ്ങൾക്കെത്താൻ സാധിക്കാത്ത യാത്രക്കാരൻ്റെ കരച്ചിലുൾപ്പെടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യാത്രക്കാർക്ക് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും കിട്ടിയില്ല. വ്യാഴാഴ്‌ച രാവിലെ മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് വൈകീട്ടാണ് അധികൃതർ അറിയിച്ചത്. പിന്നീട് യാത്രക്കാരെയെല്ലാം രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴരയ്ക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് എയർഇന്ത്യ എക്‌സ്പ്രസ് ഒടുവിൽ അറിയിച്ചത്. വിമാനം അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.
തിരുവനന്തപുരത്തുനിന്ന് ദുബായിലെത്തേണ്ട വിമാനം മോശം കാലാവസ്ഥകാരണം റാസൽഖൈമയിലേക്ക് വഴിതിരിച്ചുവിട്ടെന്നും അതുകൊണ്ടാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകിയതെന്നുമാണ് എയർഇന്ത്യ എക്സ്‌പ്രസ് നൽകുന്ന വിശദീകരണം. കാലാവസ്ഥാ പ്രതിസന്ധി പിന്നീട് മാറിയിരുന്നെങ്കിലും ദുബായിലെ വ്യോമഗതാഗതക്കുരുക്കിനെത്തുടർന്ന് വിമാനത്തിന് ലാൻഡിങ് അനുമതി ലഭിച്ചിരുന്നില്ല. പിന്നീട്, റാസൽഖൈമയിൽനിന്ന് ഏറെനേരം കഴിഞ്ഞാണ് വിമാനം ദുബായിലെത്തിയത്.
എന്നാൽ, തിരുവനന്തപുരത്തേക്ക് പറക്കേണ്ട സമയമായപ്പോഴേക്കും വിമാനജീവനക്കാരുടെ ജോലിസമയം കഴിഞ്ഞിരുന്നു. ജീവനക്കാർക്കെല്ലാം 12 മണിക്കൂർ നിർബന്ധിത വിശ്രമം ഉള്ളതുകൊണ്ട് അതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ കഴിയൂവെന്നാണ് വിവരം. യാത്രക്കാർക്കെല്ലാം റീഫണ്ട്, റീഷെഡ്യൂളിങ്, റിഫ്രഷ്‌മെൻ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം നൽകിയെന്നും എയർഇന്ത്യ എക്സ്‌പ്രസ് വക്താവ് പിന്നീട് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)


