ഹെറാൾഡ് കേസ്: ഇ.ഡി.യുടെ വാദം തള്ളി; കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി

ഹെറാൾഡ് കേസ്: ഇ.ഡി.യുടെ വാദം തള്ളി; കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി
ഹെറാൾഡ് കേസ്: ഇ.ഡി.യുടെ വാദം തള്ളി; കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി
Share  
2025 Dec 17, 09:04 AM
vasthu
vasthu

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി.യുടെ വാദം തള്ളിയ കോടതി കുറ്റപത്രം എഫ്ഐആറിനെ അടിസ്ഥാനമാക്കിയല്ലാത്തതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കി.


1938-ൽ ജവാഹർലാൽ നെഹ്റു സ്ഥാപിക്കുകയും കടംകയറിയതിനെത്തുടർന്ന് 2008-ൽ അച്ചടിനിർത്തുകയും ചെയ്‌ത നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണൽസിൻ്റെ 2000 കോടി രൂപ മൂല്യമുള്ള ആസ്‌തികൾ വെറും 50 ലക്ഷം രൂപ മുടക്കി സോണിയയും രാഹുലുമുൾപ്പെടെ ചില കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയെന്നാണ് ഇ.ഡി.യുടെ കേസ്. സോണിയക്കും രാഹുലിനുമായി 76 ശതമാനം ഓഹരിയുള്ള യങ് ഇന്ത്യൻ എന്ന പുതിയ കമ്പനിയുണ്ടാക്കിയാണ് അസോസിയേറ്റഡ് ജേണൽസിനെ 2010-ൽ ഏറ്റെടുത്തത്.


കമ്പനിയുടെ 1089 ഓഹരിയുടമകളിൽ മറ്റാരെയും അറിയിക്കാതെ ഏഴുപേർമാത്രം ചേർന്നാണ് യങ് ഇന്ത്യന് വിൽക്കാൻ തീരുമാനിച്ചത്. അസോസിയേറ്റഡ് ജേണൽസിന് കോൺഗ്രസ് 90 കോടി രൂപ വായ്പനൽകിയിരുന്നു. തുടർന്ന് നഷ്‌ടത്തിലായ കമ്പനിയെ യങ് ഇന്ത്യൻ ഗൂഢാലോചന നടത്തി ഏറ്റെടുത്തു. കള്ളപ്പണം വെളുപ്പിക്കാനാണ് യങ് ഇന്ത്യൻ എന്ന കമ്പനിയുണ്ടാക്കിയതെന്നും ഇ.ഡി. വാദിച്ചു.


പ്രതികളുടെ വാദം:


അസോസിയേറ്റഡ് ജേണൽസിന്റെ കടം കോൺഗ്രസ് പാർട്ടി ഏറ്റെടുത്തത് എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കലാകുന്നതെന്നാണ് സോണിയാഗാന്ധി കോടതിയിൽ വാദിച്ചത്. ടാറ്റയോ ബിർളയോ ആണ് കമ്പനിയുടെ കടം ഏറ്റെടുത്തിരുന്നതെങ്കിൽ അവരെ കുറ്റക്കാരാക്കുമായിരുന്നോയെന്നും ചോദിച്ചു. അസോസിയേറ്റഡ് ജേണൽസിൻ്റെ ഒരു സ്വത്തുപോലും യങ് ഇന്ത്യനിലേക്ക് വന്നിട്ടില്ല. ഒരു കോൺഗ്രസ് നേതാവിനും വസ്‌തുവോ പണമോ ലഭിച്ചിട്ടില്ല. അസോസിയേറ്റഡ് ജേണൽസിനെ കടരഹിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഏറ്റെടുത്തത്. ലാഭമുണ്ടാക്കാനുള്ള കമ്പനിയായിരുന്നില്ല യങ് ഇന്ത്യൻ.


കോടതി നിലപാട് മോദി-ഷാ കൂട്ടുകെട്ടിനുള്ള തിരിച്ചടി -കെ.സി.

വേണുഗോപാൽ


സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും പ്രതികളാക്കി രാഷ്ട്രീയവൈരാഗ്യബുദ്ധിയോടുകൂടി നടപടിസ്വീകരിച്ച മോദി-ഷാ കൂട്ടുകെട്ടിനുള്ള കനത്തതിരിച്ചടിയാണ് കോടതിവിധിയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,


ഇ.ഡി.യെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ച് കള്ളക്കേസെടുക്കുന്ന നടപടിക്കെതിരായ കനത്ത പ്രഹരമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണം വേണുഗോപാൽ ആവശ്യപ്പെട്ടു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI