വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി
വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി
Share  
2025 Dec 16, 09:06 AM
vasthu
vasthu

ന്യൂഡൽഹി: വിവാഹ ജീവിതത്തിലെ സമത്വത്തെക്കുറിച്ച്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. സ്ത്രീധനം എന്ന തിന്മ സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ ഇന്നത്തെ ഭാവിതലമുറയെ ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.


സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോട് നിര്‍ദേശിച്ചു. സ്ത്രീധന നിയമക്കേസുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുക, പൊലീസിനും ജുഡീഷ്യല്‍ ഓഫീസർക്കും ഇത്തരം കേസുകളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിപ്പിക്കുന്നതിന് പരിശീലനം നല്‍കണമെന്നും സുപ്രീംകോടതി മാര്‍ഗരേഖയിറക്കി.


ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ്റെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ (പേര്, ഔദ്യോഗിക ഫോണ്‍ നമ്ബർ, ഇമെയില്‍ ഐഡി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ നിയമ സേവന അതോറിറ്റികളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെയും സാമൂഹിക പ്രവർത്തകരെയും ഉള്‍പ്പെടുത്തി സ്ത്രീധനത്തിനെതിരെ വർക്ക്‌ഷോപ്പുകള്‍/ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തണം. ഇത് വലിയ മാറ്റം ഉറപ്പാക്കുമെന്നും കോടതി നിർദ്ദേശിച്ചു.


സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോട് നിര്‍ദേശിച്ചുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖയിറക്കി. ഉത്തര്‍പ്രദേശിലെ സ്ത്രീധനമരണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സജഞയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി.



MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI