ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശശി തരൂർ.
രാഹുൽ ഗാന്ധിയെയും കോൺഗ്രസിൻ്റെ നിലവിലെ രാഷ്ട്രീയസമീപനത്തെയും വിമർശിക്കുന്ന ഒരു കുറിപ്പ് എക്‌സിൽ തരൂർ റീട്വീറ്റ് ചെയ്‌തു. കോൺഗ്രസിനുള്ളിൽ രാഹുൽഗാന്ധിയും ശശി തരൂരും പ്രതിനിധാനംചെയ്യുന്നത് രണ്ടു വ്യത്യസ്‌ത പ്രത്യയശാസ്ത്രപ്രവണതകളാണെന്നും ഇവയെ ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ പാർട്ടിക്ക് കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അവലോകനത്തിൽ പറയുന്നു. സിവിതാസ് സമീർ എന്നയാളുടെ കുറിപ്പാണ് പങ്കുവെച്ചത്.
തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്.
1990-കളിൽ പുതുമയുള്ള കാഴ്‌ചപ്പാടുകളും ബദൽ നയങ്ങളും മുന്നോട്ടുവെച്ച പാർട്ടിയായിരുന്നു കോൺഗ്രസെന്നും എന്നാൽ രാഹുൽഗാന്ധി നേതൃത്വത്തിലേക്ക് വന്നതിനുശേഷം പാർട്ടിയുടെ രാഷ്ട്രീയശ്രമങ്ങൾ പരാജയപ്പെട്ടെന്നും അവലോകനത്തിൽ വിമർശിക്കുന്നു. ബദൽ നയങ്ങളും വ്യക്തമായ രാഷ്ട്രീയദിശയും ഉള്ള നേതാവാണ് ശശി തരൂരെന്നും എന്നാൽ, കോൺഗ്രസ് ക്രമാതീതമായി എല്ലാറ്റിനെയും എതിർക്കുന്ന പാർട്ടിയായി മാറുകയാണെന്നും കുറിപ്പിൽ പറയുന്നു.
അവലോകനത്തിന് നന്ദിയെന്നും നിരീക്ഷണം ശരിയാണെന്നും ചിന്തിക്കേണ്ടതാണെന്നും തരൂർ കുറിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)


