ന്യൂഡൽഹി: രാജ്യവ്യാപകമായി വ്യോമഗതാഗതം താറുമാറാകാൻ കാരണമായ ഇൻഡിഗോ വിമാന പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാർക്ക് ഈ വിഷയം നിലവിൽ പരിഗണിച്ചുകൊണ്ടിരിക്കുന്ന ഡൽഹി ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ നിന്ന് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് വരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടാൽ ഹൈക്കോടതി വാദംകേൾക്കുന്നത് നിർത്തിവെക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാക്കോടതിയായ ഹൈക്കോടതി ഈ വിഷയം പരിഗണിക്കാൻ തീർത്തും യോഗ്യരാണെന്നും പൊതുതാത്‌പര്യ ഹർജി നൽകിയ നരേന്ദ്ര മിശ്രയോട് സുപ്രിംകോടതി പറഞ്ഞു.
ഇൻഡിഗോ വിമാനപ്രതിസന്ധിയിൽ ഡൽഹി ഹൈക്കോടതി നേരത്തേ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. സ്ഥിതി അതിരൂക്ഷമായപ്പോൾമാത്രമാണ് സർക്കാർ ഇടപെട്ടതെന്നും എന്തിനാണ് അതുവരെ കാത്തിരുന്നതെന്നും കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു. ഇൻഡിഗോ പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിൽ ജനുവരി 22-ന് ഇതിൽ തുടർവാദം നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)


