ചെന്നൈ: ഡിസംബർ 18-ന് ഈറോഡിൽ ടിവികെ നേതാവ് വിജയ് പങ്കെടുക്കുന്ന റാലി നടത്താൻ തമിഴ്‌നാട് പോലീസ് അനുമതി നൽകി. ദേശീയപാതയിൽ സരളൈ ഗ്രാമത്തിൽ വിജയമംഗലം ടോൾഗേറ്റിനോട് ചേർന്നുള്ള 16 ഏക്കർ സ്ഥലത്ത് 81 നിബന്ധനകൾക്കു വിധേയമായാണ് റാലി നടത്തുക. കരൂർ ദുരന്തത്തിനുശേഷം തമിഴ്‌നാട്ടിൽ വിജയ് നടത്തുന്ന ആദ്യ റാലിയായിരിക്കും ഇത്.
ഈറോഡ് ജില്ലാ പോലീസ് സൂപ്രണ്ട് എ. സുജാത ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയ്ക്കു ശേഷമാണ് റാലിക്കുള്ള അനുമതി നൽകിയത്. റാലി നടക്കുന്ന ക്ഷേത്രമൈതാനത്തിൻ്റെ വാടകയായി 50,000 രൂപയും കരുതൽധനമായി 50,000 രൂപയും ടിവികെ കെട്ടിവെച്ചിട്ടുണ്ട്. റാലിയുടെ ഒരുക്കങ്ങൾ തുടങ്ങിയതായി പാർട്ടി നേതാവ് കെ.എ. സെങ്കോട്ടയ്യൻ അറിയിച്ചു. തന്റെ പ്രചാരണ വാഹനത്തിൽനിന്നായിരിക്കും വിജയ് പ്രസംഗിക്കുക. രണ്ടു മണിക്കൂറുകൊണ്ട് സമ്മേളനം പൂർത്തിയാക്കും.
ഈറോഡ്-പെരുന്തുറൈ റോഡിൽ പാവലന്തംപാളയം പ്രദേശത്ത് ഒരു ഓഡിറ്റോറിയത്തിനോടു ചേർന്നുള്ള സ്വകാര്യ സ്ഥലത്ത് ഡിസംബർ 16-ന് റാലി നടത്താനാണ് ടിവികെ ആദ്യം തീരുമാനിച്ചിരുന്നത്. ഇവിടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥലം കണ്ടെത്തിയത്. വിജയപുരി അമ്മൻ കോവിലിൻ്റെ കീഴിലുള്ള സ്ഥലമായതുകൊണ്ട് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരുന്നു. വാടക ഈടാക്കി സ്ഥലം വിട്ടുനൽകാൻ സംസ്ഥാന ദേവസ്വം വകുപ്പ് തയ്യാറായതോടെ തടസ്സം നീങ്ങി. പോലീസ് നിർദേശിച്ച നിബന്ധനകൾ നടപ്പാക്കേണ്ടതുകൊണ്ട് റാലി 18-ലേക്കു മാറ്റുകയായിരുന്നെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു. ഈറോഡ് റാലിയിൽവെച്ച് ഏതാനും മുൻമന്ത്രിമാർകൂടി ടിവികെയിൽ ചേരുമെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു.
സെപ്റ്റംബർ 27-ന് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിനുശേഷം തമിഴ്‌നാട്ടിൽ വിജയ് ബഹുജന റാലികൾ നടത്തിയിട്ടില്ല. ഡിസംബർ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികൾ പുനരാരംഭിക്കാനായിരുന്നു പാർട്ടിയുടെ പരിപാടി. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അതിന് തമിഴ്‌നാട് പോലീസ് അനുമതി നൽകിയില്ല. ഇതേത്തുടർന്ന് ഡിസംബർ ഒൻപതിന് പുതുച്ചേരിയിൽ റാലി നടത്തി. ക്ഷണിക്കപ്പെട്ട 5,000 പേരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന ഉപാധിയോടെയായിരുന്നു പുതുച്ചേരിയിലെ സമ്മേളനം. ഈറോഡിലെ മൈതാനം 75,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ളതാണ്. അടുത്തയിടെ ടിവികെയിൽ ചേർന്ന കെ.എ. സെങ്കോട്ടയ്യനാണ് തന്റെ തട്ടകത്തെ പൊതുസമ്മേളനത്തിന് പദ്ധതി തയ്യാറാക്കിയത്,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








-(2)_h_small.jpg)
_h_small.jpg)


