കേരളത്തിലെ ദേശീയപാതാ വികസനം: ഒാഗസ്റ്റ് 31-ന് പൂർത്തിയാകും

കേരളത്തിലെ ദേശീയപാതാ വികസനം: ഒാഗസ്റ്റ് 31-ന് പൂർത്തിയാകും
കേരളത്തിലെ ദേശീയപാതാ വികസനം: ഒാഗസ്റ്റ് 31-ന് പൂർത്തിയാകും
Share  
2025 Dec 12, 09:43 AM
vasthu
vasthu

ന്യൂഡൽഹി: കേരളത്തിൽ ദേശീയപാത 66 ൻ്റെ നിർമാണം 2026 ഓഗസ്റ്റ് 31-ന് പൂർത്തിയാകുമെന്ന് കേന്ദ്രം. ദേശീയപാതാ വികസനപ്രവർത്തനം 64.4 ശതമാനം പൂർത്തിയായതായും അറിയിച്ചു. 16 സ്പെ‌ ട്രച്ചുകളുടെ സമയക്രമവും ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ലോക്സ‌ഭയെ അറിയിച്ചത്. അവസാനം പൂർത്തീകരിക്കുന്ന സ്‌ ട്രച്ച് അഴിയൂർ-വെങ്ങളമാണ്.


കാസർകോടുമുതൽ തിരുവനന്തപുരംവരെ 422.835 കിലോമീറ്റർ ജോലിയാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പണി പൂർത്തിയായത് നീലേശ്വരംമുതൽ തളിപ്പറമ്പ് വരെയുള്ള 40.11 കിലോമീറ്റർ ദൂരപരിധിയിലാണെന്ന് (83.6 ശതമാനം) ലോക്സഭയിൽ കോൺഗ്രസ് അംഗം അടൂർ പ്രകാശിൻ്റെ ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്‌കരി മറുപടി നൽകി.


33.17 കി.മീ. ദൂരപരിധിയുള്ള കാപ്പിരിക്കാട് തളിക്കുളം 83.1 ശതമാനം പൂർത്തിയായി. 37.27 കി.മീ. വരുന്ന ചെങ്കള-നീലേശ്വരം സ്ട്രെച്ചിൽ 82.7 ശതമാനം പണി പൂർത്തിയായി. തലശ്ശേരി-മാഹി ബൈപ്പാസിലുള്ള അണ്ടർപാസ് നിർമാണം, തെരുവുവിളക്കുകളുടെ സ്ഥാപനവും വിതരണവും, സർവീസ് റോഡുകളുടെ നിർമാണം, മറ്റ് അനുബന്ധ പ്രവൃത്തികൾ എന്നിവയുടെ ജോലി മന്ദഗതിയിലാണ്. 14 ശതമാനം മാത്രമാണ് പൂർത്തിയായത്.


കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്ന പ്രദേശമുൾപ്പെട്ട കടമ്പാട്ടുകോണം-കഴക്കൂട്ടം സ്ട്രെച്ചിൽ 44.3 ശതമാനം നിർമാണപ്രവൃത്തിയാണ് പൂർത്തിയായിട്ടുള്ളത്. ദേശീയപാതകളിൽ കണ്ടെത്തിയ നാല് ബ്ലാക്ക് സ്പോട്ടുകളുടെ അറ്റകുറ്റപ്പണി 24.1 ശതമാനം പൂർത്തിയായി. കേരളത്തിലെ പാതനിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരമുള്ള പരിഹാര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണപ്രവർത്തനത്തിൽ വീഴ്ചവരുത്തിയ കരാറുകാർക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. അടുത്തവർഷം പകുതിയോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.


ഹിമാലയൻ, പശ്ചിമഘട്ട താഴ്വരയിലുള്ള ദേശീയപാതാനിർമാണത്തിൽ ദുരന്ത പ്രതിരോധ സംവിധാനമൊരുക്കുന്നതിന് നിർമാണഘടനയിലടക്കം ശാസ്ത്രീയപരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വി.കെ. ശ്രീകണ്ഠ‌ൻ ചോദ്യത്തിന് മറുപടി നൽകി. ഐഐടി റൂർക്കിയിലെ വിദഗ്‌ധരുടെ നേതൃത്വത്തിൽ പ്രത്യേക ഗവേഷണപദ്ധതിയും ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI