ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി നീണ്ടതോടെ സ്വകാര്യ വിമാനക്കമ്പനികളുടെ ഉന്നതനേതൃത്വത്തെയും സിവിൽ ഏവിയേഷൻ റെഗുലേറ്ററെയും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അധികൃതരെയും പാർലമെന്ററി സമിതി വിളിച്ചുവരുത്തിയേക്കും. വിമാന സർവീസുകളിലെ തടസ്സത്തിന്റെ കാരണവും സാധ്യമായ പരിഹാരങ്ങളും സംബന്ധിച്ച് വ്യോമയാനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയേക്കും. ജെഡിയു നേതാവ് സഞ്ജയ് ഝായാണ് സമിതിയധ്യക്ഷൻ.
വിമാന സർവീസുകൾ താറുമാറായതിന്റെ അടിസ്ഥാനകാരണങ്ങൾ ആഴത്തിൽ പരിശോധിച്ച് വിലയിരുത്തുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. പ്രവർത്തനം സാധാരണനിലയിലാക്കാനാണ് നിലവിലെ ശ്രമം. തങ്ങൾക്ക് ആവശ്യത്തിന് പൈലറ്റുമാരുണ്ടെന്നും നിയമനങ്ങൾ മരവിപ്പിച്ചിട്ടില്ലെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. മറ്റ് വിമാനക്കമ്പനികളെ പ്രതിസന്ധി ബാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പൈലറ്റുമാരുടെ കാര്യത്തിൽ അവർക്ക് മെച്ചപ്പെട്ട എണ്ണം (കരുതൽ ശേഖരം) ഉണ്ടായിരിക്കാമെന്നായിരുന്നു ഇൻഡിഗോ അധികൃതരുടെ മറുപടി.
അതിനിടെ, ഡിജിസിഎയുടെ അന്വേഷണ കമ്മിറ്റി അടുത്ത 15 ദിവസത്തിനുള്ളിൽത്തന്നെ അന്വേഷണം പൂർത്തിയാക്കി വ്യോമയാനമന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിൽ ഇൻഡിഗോയിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.
പരിഹാര സമിതി രൂപവത്‌കരിച്ച് ഇൻഡിഗോ
സർവീസുകൾ താറുമാറായ പശ്ചാത്തലത്തിൽ ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്ററർഗ്ലോബ് ഏവിയേഷൻ, പ്രതിസന്ധി പരിഹാര സമിതിക്ക് രൂപം നൽകി. ചെയർമാൻ വിക്രം സിങ് മേത്ത, ബോർഡ് ഡയറക്‌ടർമാരായ ഗ്രെഗ് സരേട്‌സ്കി, മൈക്ക് വിറ്റാകെർ, അമിതാഭ് കാന്ത്, സിഇഒ പീറ്റർ എൽബേഴ്സ‌് എന്നിവരടങ്ങിയതാണ് സമിതി, പടിപടിയായി വിമാനക്കമ്പനി പഴയനിലയിലേക്ക് എത്തുകയാണെന്ന് പീറ്റർ എൽബേഴ്‌സ് വ്യക്തമാക്കി. ഞായറാഴ്ച ഇൻഡിഗോയുടെ ഓൺ ടൈം പെർഫോമൻസ് 75 ശതമാനമായെന്നും സർവീസുകളുടെ എണ്ണം 1650 ആക്കാനായെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ആഭ്യന്തര സർവീസ്, 60 ശതമാനവും ഇൻഡേിഗായ്ക്ക്
ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗതത്തിൻ്റെ 85 ശതമാനവും സ്വകാര്യ വ്യോമയാന കമ്പനികൾക്കാണ്. അതിൽ 60 ശതമാനവും കൈയാളുന്നത് ഇൻഡിഗോയാണ്. എയർ ഇന്ത്യ 15 ശതമാനമാണ്, അമേരിക്കയിൽ ആഭ്യന്തരവ്യോമഗതാഗതത്തിന്റെ 74 ശതമാനവും സ്വകാര്യ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത് (ഡെൽറ്റ, അമേരിക്കൻ, യുണൈറ്റഡ് തുടങ്ങിയ എയർലൈൻസുകൾ). റഷ്യയുടെ ആഭ്യന്തരവ്യോമഗതാഗതത്തിന്റെ 10-15 ശതമാനവും ഓസ്ട്രേലിയയുടെ 63 ശതമാനവും സ്വകാര്യകമ്പനികൾക്കാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












