1,41,049 പേർക്ക് ധനസഹായം നൽകി
മധുര മധുരനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 150.28 കോടി രൂപ ചെലവിൽ നിർമിച്ച മേലമടൈ മേൽപ്പാലം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തുതു. അണ്ണാ ബസ്സ്റ്റാൻഡിനെയും മേലമ ായെയും ബന്ധിപ്പിക്കുന്ന 950 മീറ്റർ നീളമുള്ള മേൽപ്പാലം ശിവഗംഗയിലെ സ്വാതന്ത്ര്യസമരസേനാനി വേലുനാച്ചിയാരുടെ പേരിൽ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വിവിധ പരിപാടികളിലായി 2,630 കോടി രൂപയുടെ 63 പദ്ധതികളുടെ ഉദ്ഘാടനവും 17.17 കോടി ചെലവുവരുന്ന ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.
വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി 1,41,049 പേർക്ക് സഹായധനം വിതരണംചെയ്തു. പിന്നീട് മധുര നിക്ഷേപക സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. വിവിധ കമ്പനികളുമായി 91 ധാരണാപത്രം ഒപ്പിട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












