ന്യൂഡൽഹി: വിമാനസർവീസുകൾ താറുമാറായിൽ യാത്രക്കാരോട് ബേദം പ്രകടിപ്പിച്ച് ഇൻഡിഗോ. ഡിസംബർ 10-15 തീയതികൾക്കുള്ളിൽ സർവീസുകൾ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസമായി സ്വീകരിച്ച നടപടികൾ ഫലം കണ്ടില്ല. ഷെഡ്യൂളുകളും സിസ്റ്റവുമെല്ലാം റീബൂട്ട് ചെയ്‌തതാണ് വെള്ളിയാഴ്ച കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കാൻ കാരണമായത്. ശനിയാഴ്‌ചമുതൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കുന്നതിന് ഡിജിസിഎ നൽകിയ ഇളവുകൾ വലിയ സഹായമാണെന്നും കമ്പനി സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. വിമാനങ്ങൾ റദ്ദാക്കിയാൽ മുഴുവൻ തുകയും ഓട്ടമാറ്റിക്കായി അക്കൗണ്ടിൽ നൽകും. ഡിസംബർ 15 വരെ ടിക്കറ്റ് കാൻസലേഷനോ റീഷെഡ്യൂളിനോ പൂർണ ഇളവ് നൽക്കും. യാത്രക്കാരുടെ സഹകരണം അഭ്യർഥിക്കുന്നതായും ഇൻഡിഗോ അറിയിച്ചു.
അതേസമയം, ഡ്യൂട്ടി പട്ടങ്ങളിൽ ഇൻഡിഗോയ്ക്ക് ഇളവുനൽകാനുള്ള ഡിജിസിഎ തീരുമാനം അപകടകരമായ കീഴ്‌വഴക്കമാണെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ) കുറ്റപ്പെടുത്തി. പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടിയാണെന്നും ചട്ടമുണ്ടാക്കിയത് തന്നെ അതിനുവേണ്ടിയാണെന്നും എഎൽ.പി.എ ഡിജിസിഎയ്ക്കച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)





