ന്യൂഡൽഹി: വ്യാജവാർത്തകളും നിർമിതബുദ്ധി (എഐ)യിലധിഷ്‌ഠിതമായ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ പട്ടം തയ്യാറാക്കിവരികയാണെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ്. എഐ നിർമിത ഡിഫേക്കുകളെ കണ്ടെത്തി നടപടിയെടുക്കാൻ കരട് ചട്ടങ്ങളിൽ അഭിപ്രായരൂപവത്കരണം നടത്തുകയാണെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.
വ്യാജവാർത്തകൾ ജനാധിപത്യത്തിന് ഭീഷണിയാണ്. വ്യാജവാർത്തകളും അഭിപ്രായസ്വാതന്ത്ര്യവും തമ്മിൽ അതിർവരമ്പുണ്ടാകണം. ഇത് തടയാനുള്ള നിയമനിർമാണത്തെക്കുറിച്ച് വിവരസാങ്കേതിക-വിനിമയ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. അതെല്ലാം സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


