ന്യൂഡൽഹി: ജുഡീഷ്യറിയിലെ സർവീസ് ചട്ടങ്ങളിൽനിന്ന് ജാതി അധിഷ്ഠിതവും കൊളോണിയൽ സ്വഭാവമുള്ളതുമായ പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി. മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയാണ് വിരമിക്കുന്നതിന് മുൻപ് ഹൈക്കോടതികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ ഗവേഷണവിഭാഗമായ സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിങ്ങിൻ്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും പറഞ്ഞു.
ഏതെല്ലാം വാക്കുകളാണ് മാറ്റേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്യൂൺ എന്നതിന് പകരം ഓഫീസ് അസിസ്റ്റൻ്റ്, കോർട്ട് സെർവന്റ്റിന് പകരം ജുഡീഷ്യൽ സപ്പോർട്ട് സ്റ്റാഫ്, ഹലാൽഖോർ അല്ലെങ്കിൽ സ്‌കാവെഞ്ചർ എന്നതിന് പകരം സാനിറ്റേഷൻ അറ്റൻഡൻ്റ്, ജാമാദാറിന് പകരം സൂപ്പർവൈസർ, മാലിക്ക് പകരം ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, ചൗക്കിദാറിന് പകരം സെക്യൂരിറ്റി അറ്റൻഡന്റ് എന്നിങ്ങനെ ഉപയോഗിക്കാനാണ് നിർദേശം.
ജാതി അധിഷ്ഠിതവും കൊളോണിയൽ ചിന്താഗതി നിറച്ചതുമായ ഇത്തരം വാക്കുകൾ ഭരണഘടനാമൂല്യങ്ങളുമായി ചേർന്നുപോകില്ലെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ പറയുന്ന തുല്യതയും അന്തസ്സും നടപ്പാക്കാൻ ഇത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.png)


_h_small.jpg)


